2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സൽമാൻ ത്യാഗിയെ മണ്ടോളി ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആഗസ്റ്റ് 16 രാവിലെയാണ് ജയിൽ നമ്പർ 15-ൽ ത്യാഗിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മണ്ടോളി ജയിലിൽ സൽമാൻ ത്യാഗി എന്ന ഗുണ്ടാ നേതാവ് തൂങ്ങിമരിച്ചതായി സംശയിക്കുന്നു. ജയിൽ നമ്പർ 15-ലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ മൃതദേഹം ഒരു കുരുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് ഡൽഹി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ത്യാഗിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താനായി പൊലീസും ജയിൽ അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
















