Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

അയ്യോ!! അതൊരു നുണക്കഥ ആയിരുന്നോ ?: മധുരമുള്ളൊരു ഒന്നിക്കലിന്റെ കഥയില്‍ വീണുപോയത് ആയിരങ്ങള്‍ ?; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ആ കഥ നിങ്ങള്‍ കണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 26, 2025, 02:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ഭൂരിഭാഗം കഥയും കാര്യവും ഒരു കാര്യവുമില്ലാത്തതെന്ന് അറിയാമെങ്കിലും, ചിലതൊക്കെ വിശ്വസിക്കാതെ തരമില്ലെന്ന സ്ഥിതിയിലാണ്. ഇന്നു രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വായിച്ചും, ഷെയര്‍ ചെയ്തും, കമന്റുകള്‍ എഴുതിയുമൊക്കെ ആത്മ നിര്‍വൃതി കൊള്ളുന്ന ഒരു പോസ്റ്റുണ്ട്. മണിക്കൂറുകള്‍ കഴിയുമ്പോള്‍ ആ പോസ്റ്റിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന രീതിയില്‍ വാര്‍ത്തകള്‍ വരികയാണ്. അത് വെറുമൊരു നുണക്കഥ എന്നതാണ് സത്യം. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. സാമൂഹ്യ മാധ്യമത്തില്‍ പ്രചരിച്ച ആ നുണക്കഥ യാഥാര്‍ത്ഥ്യമെന്ന് വിശ്വസിച്ച് നിരവധി പേരുടെ പ്രതികരണങ്ങള്‍ ഇതിനകം വന്നുകഴിഞ്ഞു. കഥയാണോ, അതോ യാഥാര്‍ത്ഥ്യമാണോ എന്ന് വ്യക്തമാക്കാതെ, തലക്കെട്ടു പോലുമില്ലാതെ പിങ്ക് ഹെവന്‍ എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കഥയാണ്, സത്യമെന്ന് തെറ്്‌റിദ്ധരിച്ച് നിരവധി പേര്‍ പ്രതികരിച്ചത്.

‘എന്റെ ജീവന്‍ രക്ഷിക്കാന്‍ കാലുകള്‍ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് അഞ്ച് വയസിന് മൂത്തവള്‍, ഇരുകാലുകളും നഷ്ടപ്പെട്ടവള്‍, വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയുടെ മകള്‍, ജാതിയില്‍ താഴ്ന്നവള്‍, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവര്‍. അങ്ങനെ ഒരുപാട് കടമ്പകള്‍ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്’ എന്നാണ് കഥയുടെ തുടക്കത്തില്‍ കുറിച്ചിരിക്കുന്നത്. ഇലക്ട്രിക് വീല്‍ ചെയറില്‍ ഇരിക്കുന്ന ഒരു യുവതിയോടൊപ്പം ഒരു യുവാവിന്റെ AIചിത്രം പങ്കുവച്ചുകൊണ്ടാണ് കഥ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. യാഥാര്‍ഥ്യമെന്ന് ആദ്യ വായനയില്‍ തന്നെ തോന്നിപ്പിക്കുന്ന കഥാവതരണം വായനക്കാരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ആ കഥയ്ക്കു താഴെ വന്നിരിക്കുന്ന കമന്റുകള്‍ വായിച്ചാല്‍ അത് മനസ്സിലാകും.

‘നല്ല തീരുമാനം ജീവന്‍ രക്ഷിച്ച ആളിനെ കെട്ടുന്നതില്‍ എന്താണ് തെറ്റ് 5 വയസ്സ് സാരമില്ല പല മഹാന്‍മാരും ഇതിലും പ്രായമുള്ളവരെ കെട്ടിയിട്ടുണ്ട് അതുമല്ല മോനുവേണ്ടിയാ ആ കുട്ടിക്ക് കാല്‍ നഷ്ടപ്പെട്ടത് അതുകൊണ്ട് ഒരു തെറ്റുമില്ല നല്ലകുട്ടി മോനു ചേരും’ ഇങ്ങനെയാണ് ഒരാളുടെ കമന്റ്. ‘ നിന്നിലെ മനുഷ്യസ്നേഹിക് അഭിനന്ദനങ്ങള്‍ എന്നാല്‍ ഈ ചേച്ചി വിളി നിര്‍ത്തിയിട്ട് പേര് വിളിക്കുന്നതായിരിക്കും അഭികാമ്യം നമ്മളെക്കാള്‍ 10 ഇളപ്പമുള്ള പെണ്ണിനെ വിവാഹം കഴിക്കാമെങ്കില്‍ വെറും അഞ്ചു വയസ്സ് മാത്രം കൂടുതലുള്ള പെണ്ണിനെ എന്താണ് കുഴപ്പം സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ’ എന്നാണ് മറ്റൊരു കമന്റ്. ‘ എല്ലാം ഒരു കഥപോലെ വായിച്ചു…നല്ല രണ്ട് മനസ്സുകള്‍ ഒന്നിക്കട്ടെ…’ ഇങ്ങനെ മറ്റൊരു കമന്റ്. ‘ഇത് വരെ ഗാലറിയിലിരുന്ന് വീക്ഷിക്കുകയായിരുന്നു രണ്ട് പേരും ഇനിയാണ് യഥാര്‍ത്ഥ ജീവിതം’ എന്നും കമന്റെഴുതിയിരിക്കുന്നു. ‘ ജീവിതത്തില്‍ എന്ത് പ്രതിസന്ധിയുണ്ടായാലും രണ്ട് പേരും ഒരേ മനസ്സോടെ മുന്നോട്ട് പോവുക, എല്ലാവിധ ആശംസകളും നേരുന്നു’ എന്നാണ് ഒരാളുടെം കമന്റ്.

ഇങ്ങനെ ആയിരക്കണക്കിന് കമന്റുകളും ആശംസകളും കോരിചൊരിയുകയാണ് സോഷ്യല്‍ മീഡിയ നിറയെ. അതുമാത്രമല്ല, ഈ പോസ്റ്റ് ഷെയര്‍ ചെയ്തവരും അവരില്‍ നിന്നും കൈമാറി ഷെയര്‍ ചെയ്യുന്നവര്‍ക്കും കിട്ടുന്നുണ്ട് ലൈക്കും കമന്റും. നല്ല മനസ്സുളളവര്‍ക്കേ ഇത്തരം നല്ല കാര്യങ്ങള്‍ ഛെയര്‍ ചെയ്യാന്‍ മനസ്സു വരൂ എന്നൊക്കെയാണ് അത്തരം കമന്റുകള്‍. എന്തായാലും ഈ പോസ്റ്റ് മുതലാളിക്ക് വലിയൊരു അഭിനന്ദനം നല്‍കിയേ മതിയാകൂ. കാരണം, ഒരു കഥയെ തന്‍മയത്വത്തോടെ എവുതി ഫലിപ്പിക്കാന്‍ കഴിഞ്ഞു എന്നതു കൊണ്ട്. ലക്ഷോപലക്ഷം ആള്‍ക്കാരുടെ മനസ്സില്‍ ആ കഥയിലെ നായകനായ ചെറുപ്പക്കാരന്‍ ഇടം പിടിച്ചു കഴിഞ്ഞു. ആ പെണ്‍കുട്ടിയുടെ ജീവിതവും സാഹചര്യവും വായനക്കാരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്.

മനം കുളിര്‍പ്പിച്ച്, വൈറലായ ഫേസ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ

എന്റെ ജീവന്‍ രക്ഷിക്കാന്‍ തന്റെ കാലുകള്‍ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാന്‍ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവള്‍, ഇരുകാലുകളും നഷ്ടപ്പെട്ടവള്‍, വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീയുടെ മകള്‍ , ജാതിയില്‍ താഴ്ന്നവള്‍, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവര്‍. അങ്ങനെ ഒരുപാട് കടമ്പകള്‍ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേര്‍ന്നത്. എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകള്‍ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടില്‍ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്‌കൂളില്‍ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മള്‍ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.

അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്‌കൂളില്‍ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാന്‍. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാന്‍ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നില്‍ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാല്‍ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലന്‍സ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളില്‍ കൂടി ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാന്‍ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടില്‍ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓര്‍മയുണ്ട്. എന്നെക്കണ്ടാല്‍ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു.

കുറച്ച് നാള്‍ക്ക് ശേഷം അച്ഛനുമൊത്ത് വീല്‍ചെയര്‍ കൊടുക്കാന്‍ പോയതും എനിക്ക് ഓര്‍മയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാന്‍ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാന്‍ പതിയെ ചേച്ചിയെ മറന്നു. പിന്നീട് ഞാന്‍ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജില്‍ ചേരാന്‍ നില്‍ക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീല്‍ ചെയര്‍ ചേച്ചിക്ക് സമ്മാനമായി നല്‍കി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേര്‍ത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാന്‍ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കല്‍ ഞാന്‍ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരില്‍ ജോലിയൊക്കെയായി അങ്ങോട്ട് മാറിയപ്പോഴും ചേച്ചിയുമായി ഞാന്‍ കോണ്‍ടാക്ട് വെച്ചിരുന്നു. നാട്ടില്‍ വരുമ്പോഴൊക്കെ ചേച്ചിയെ കാണാന്‍ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.

ReadAlso:

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഊമക്കത്ത് പൊട്ടിത്തെറിച്ചു “അമ്മ”ക്ക് പരിക്ക് ?: ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും ലക്ഷ്മിപ്രിയയും സരയുവും ലെഫ്റ്റായി ?; എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം; പരസ്പരം പഴിപറഞ്ഞ് താരങ്ങള്‍ ? (എക്‌സ്‌ക്ലൂസിവ്)

അങ്ങനെ ഒരിക്കല്‍ ഞാന്‍ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാന്‍ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകള്‍ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റര്‍ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാന്‍ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളര്‍ത്തിക്കളഞ്ഞു. എനിക്ക് അപ്പോള്‍ ചേച്ചിയെ കാണണമെന്ന് തോന്നി ഞാന്‍ ഉടന്‍ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോള്‍ അവിടെ ആരുമുണ്ടായില്ല, ഫോണ്‍ വിളിച്ചപ്പോള്‍ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാന്‍ നേരേ അങ്ങോട്ട് പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളില്‍ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാന്‍ കഴിഞ്ഞു. അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മള്‍ കുറേ നേരം സംസാരിച്ചു.

എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങള്‍ ഉള്‍പ്പടെ പല കാര്യങ്ങളും നമ്മള്‍ സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവില്‍ ഞാന്‍ അങ്ങോട്ട് ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോള്‍ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു. ”ഞാന്‍ ചേച്ചിയെ കല്യാണം കഴിച്ചോട്ടെ?” പെട്ടെന്ന് എന്റെ നാവില്‍ നിന്ന് അങ്ങനെ ഒരു ചോദ്യം വന്നതും അമ്പലത്തില്‍ മണി മുഴങ്ങിയതും ഒരുമിച്ചായിരുന്നു. തമാശയായി കണ്ട് ആദ്യം അത് ചിരിച്ച് കളഞ്ഞെങ്കിലും പിന്നീടുള്ള എന്റെ സംഭാഷണത്തില്‍ നിന്നും അതൊരു തമാശ ആയിരുന്നില്ലെന്ന് ചേച്ചിക്ക് മനസ്സിലായി. അതൊന്നും ശെരിയാകൂലഡാ നീ അത് വിട് എന്ന് പറഞ്ഞ് കൊണ്ട് പോകാനൊരുങ്ങിയ ചേച്ചിയെ പിടിച്ച് നിര്‍ത്തി നല്ലോണം ആലോചിച്ചിട്ട് എനിക്കൊരു മറുപടി തരണമെന്ന് പറഞ്ഞു വിട്ടു. ചേച്ചി പലതവണ പല കാര്യങ്ങള്‍ പറഞ്ഞു എന്നെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു.

എന്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പണയം വെക്കാന്‍ തയ്യാറായ അഞ്ചാം ക്ലാസ്സുകാരിയെക്കാള്‍ നല്ലൊരു പെണ്ണിനെ എനിക്ക് വേറെ കിട്ടില്ല എന്ന് എനിക്കുറപ്പായിരുന്നു. ഒടുവില്‍ ചേച്ചി സമ്മതം മൂളിയെങ്കിലും കടമ്പകള്‍ ഒരുപാട് ഉണ്ടായിരുന്നു. എന്റെ അച്ഛനെയും അമ്മയേയും സമ്മതിപ്പിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടായിരുന്നു ബന്ധുക്കളെ സമ്മതിപ്പിക്കാന്‍. അതിനേക്കാള്‍ ബുദ്ധിമുട്ട് ആയിരുന്നു രമണിയമ്മയെ സമ്മതിപ്പിക്കാന്‍. കുറച്ചധികം ബുദ്ധിമുട്ടിയെങ്കിലും ഒടുവില്‍ എല്ലാവരുടേയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ നമുക്ക് ഒന്നിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലാണ് നമ്മള്‍. ഞാനെടുത്ത തീരുമാനത്തിലെ തെറ്റും ശെരിയുമൊന്നും എനിക്കറിയില്ല. പക്ഷേ ഒരുകാര്യം എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും. എന്റെയുള്ളില്‍ ജീവന്‍ ഉള്ളിടത്തോളം കാലം ഞാന്‍ ചേച്ചിയെ ചേര്‍ത്ത് പിടിക്കും.

ഈ പോസ്റ്റ് മുഴുവന്‍ വായിച്ചു തീര്‍ന്നാല്‍ കിട്ടുന്ന ഒരു മാനസിക സുഖമുണ്ട്. തനിക്കു വേണ്ടി ജീവിതം നഷ്ടപ്പെട്ട് വീല്‍ ചെയറില്‍ അനങ്ങാന്‍ കഴിയാതെ ഇരിക്കുന്ന പ്രയക്കൂടുതലുള്ള പെണ്‍കുട്ടിയെ സ്വന്തം ജീവിതം കൊണ്ട് സ്വീകരിക്കാന്‍ തയ്യാറാകുന്ന ഒരു പയ്യന്റെ മനസ്സിനെ നമിച്ചു പോകും. ആ പെണ്‍കുട്ടി ഒറ്റപ്പെടുന്നില്ലല്ലോ എന്നൊരു ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയുണ്ടാകും. ഇതെല്ലാം ചേരുമ്പോള്‍ വായനക്കാരന്‍ അറിയാതെ ആ പോസ്റ്റില്‍ ലൈക്ക് ഇടും. കമന്റിടും. ഷെയറും ചെയ്യും. അങ്ങനെയാണ് ആ നുണക്കഥ പ്രേക്ഷക മനുസ്സുകളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.

CONTENT HIGH LIGHTS; Oh my!! Was it a lie?: Thousands fell for the story of a sweet reunion?; Have you seen that story going viral on social media?

Tags: Social mediaVIRAL POSTANWESHANAM NEWSFace bookFAKE STORY IN FACE BOOKഅയ്യോ!! അതൊരു നുണക്കഥ ആയിരുന്നോ ?

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies