ഏറെ അടുപ്പമുള്ളയൊരൾ നമ്മളെ അടുത്തിരുത്തി കഥപറഞ്ഞ് തരുന്നൊരു അനുഭവമാണ് കാരൂർ കഥകൾ വായനക്കാരന് സമ്മാനിക്കുന്നത്. അയാൾ നമ്മെ ലോകത്തിന്റെ പലമുഖങ്ങൾ കാണിച്ചു തരും. പലഭാവങ്ങൾ പറഞ്ഞു തരും, ലളിതമായ ഭാഷയിൽ, ഒരു അദ്ധ്യാപകനെ പോലെ… അതെ കാരൂർ നീലകണ്ടപിള്ള എന്ന കഥാകാരൻ ചിലപ്പോഴെല്ലാം നമ്മുക്ക് ഗുരുവായി മാറി… കാരൂരിനെ സമകാലികർ വിശേഷിപ്പിച്ചത് കഥ പറയാൻവേണ്ടി ജനിച്ച കാഥികനെന്നായിരുന്നു.
സാധാരണക്കാരും നിസ്സഹായരുമായ മനുഷ്യര്‍..അവരുടെ വേദന..ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍. അലങ്കാരങ്ങളുടെളുടെയും ആഭരണങ്ങളുടെയും ധാരാളിത്തം കൂടാതെ കാരൂര്‍ അവയെല്ലാം അവതരിപ്പിച്ചത് .അവയെല്ലാം പച്ചയായ ജീവിത സാഹചര്യങ്ങളില്‍ നിന്നാണ് അദ്ദേഹം സൃഷ്ടിച്ചത്.കാരൂരിന്റെ സമകാലികരായ കഥാകൃത്തുക്കൾ കഥകളെ സമരായുധമാക്കിയപ്പോൾ, അദ്ദേഹം സമരങ്ങളെ കഥകളാക്കി മാറ്റി. അദ്ദേഹത്തിന്റെ കഥാലോകത്തിലെ ഒരു പ്രധാന ഭാഗമാണ് ‘വാധ്യാർക്കഥകൾ’ എന്നറിയപ്പെടുന്ന അധ്യാപക കഥകൾ.ഒരു സ്കൂൾ അധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച കാരൂർ, ആ അനുഭവങ്ങളുടെ ചൂടും വെളിച്ചവും തന്റെ കഥകളിൽ പകർത്തി.
അതിൽ തന്നെ പൊതിച്ചോർ മലയാള ചെറുകഥാസാഹിത്യത്തിലെ വേറിട്ട ഭാഷ്യമായി മറി.കാരൂര്‍ അധ്യാപകനായിരുന്ന കാലത്ത് കേരളത്തിലെ അധ്യാപകരുടെ ജീവിതം ദയനീയമായിരുന്നു. ജീവിക്കാന്‍ ആവശ്യമായ വരുമാനമോ സേവനത്തിന് ഉതകുന്ന അംഗീകാരമോ അക്കാലത്ത് അധ്യാകര്‍ക്ക് ലഭിച്ചിരുന്നില്ല ഈ നിസ്സഹായത തന്നെയായിരുന്നു കാരൂരിന്റെ കഥകളും.
പൊതിച്ചോറ്’ കാരൂരിന്റെ അധ്യാപക കഥകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണ്. ഒരു വിദ്യാർത്ഥിയുടെ ഉച്ചഭക്ഷണം മോഷ്ടിച്ചത് മറ്റാരുമല്ല, കടുത്ത വിശപ്പുകാരണം നിവൃത്തിയില്ലാതെപോയ പ്രധാനാധ്യാപകനാണ് എന്ന് കഥയുടെ അവസാനം വെളിപ്പെടുത്തുന്നു. അധ്യാപകന്റെ നിസഹായതയുടെ ആഴം ഈ കഥ വരച്ചുകാട്ടുന്നു. നായയ്ക്കു തുല്യമായ ജീവിതമായിരുന്നു അത്.
പൊതിച്ചോറിൽ “ഒരു പട്ടി മാത്രം ചെയ്യുന്ന ഹീനകൃത്യം” – ഒരു കുട്ടിയുടെ ഉച്ചയ്ക്കുള്ള ആഹാരം കട്ടുതിന്നത്- ആണ് ഹെഡ്മാസ്റ്റർ ചെയ്യുന്നത്. ഇത് കാരൂരിൻരെ പ്രഖായപനമായിരുന്നു വിശപ്പാണ് ഏറ്റവും വലിയ സത്യമെന്ന്. കാരൂരിൻരെ തന്നെ മറ്റൊരു കൃതിയായ മാലപ്പടക്കത്തിൽഅവരുടെ നിസഹായതയും, അതേസമയം അവരുടെ നന്മയും വിഷയമാകുന്നു. ലളിതവും എന്നാൽ ഹൃദയസ്പർശിയായതുമായ ആഖ്യാനശൈലിയാണ് കാരൂരിന്റേത്.ഉതുപ്പാന്റെ കിണറാണ് കാരൂരിന്റെ മറ്റൊരു ശ്രദ്ധേയ രചന. ഇവിടെ പള്ളിക്കൂടം പരിസരത്ത് നിന്ന്മാറിനിന്നുകൊണ്ടാണ് കാരൂര്‍ കഥ പറഞ്ഞത്. യന്ത്രവല്‍ക്കരണം മനുഷ്യന്റെ നന്മകളെ ഇല്ലാതാക്കുന്നു എന്നാണ് കാരൂർ പറഞ്ഞ് വെച്ചത്.
മലയാള ചെറുകഥാ സാഹിത്യത്തിലെ വേറിട്ട ശബ്ദമായ കാരൂർ നീലകണ്ഠപ്പിള്ള 1898 ഫെബ്രുവരി 22 ന് കോട്ടയം, ഏറ്റുമാനൂരിലാണ് ജനിച്ചത്. മലയാളം ഹയർ പാസ്സായ ശേഷം തിരുനക്കര മലയാളം ഹൈസ്ക്കൂളിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. “കണ്ടപ്പൻ ” എന്ന പേരു വച്ച് ഫലിത ലേഖനങ്ങളും ഹാസ്യനിരൂപണങ്ങളും ഉദ്യോഗത്തിലിരിക്കവേ എഴുതിക്കൊണ്ടിരുന്നു. “സഹകരണാടിസ്ഥാനത്തിൽ സാഹിത്യകാരന്മാരെ സംഘടിപ്പിച്ച് ഒരു സംഘം രൂപവൽക്കരിക്കണമെന്ന അദ്ദേഹത്തിൻ്റെ ആശയംരൂപംപ്രാപിച്ചതാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം .പ്രസ്തുത സംഘത്തിൻ്റെ സെക്രട്ടറിയായി അദ്ദേഹം 1965 വരെ പ്രവർത്തിച്ചു.പ്രൊഫ.എം.പി.പോൾ ആയിരുന്നു പ്രസിഡൻ്റ്. സ്വതേ നർമ്മരസികനായിരുന്ന കാരൂരിൻ്റെ കഴിവ് പ്രൊഫ.പോളുമായുള്ള സഹവാസത്തിൽ പ്രവൃദ്ധമായി. കാരൂർ തിരുനക്കര മലയാള ഹൈസ്ക്കൂൾ അദ്ധ്യാപകനായിരിക്കവെ ”സാഹിതീസഖ്യം ” എന്നൊരു സാഹിത്യകാര സംഘം പോളിൻ്റെ അദ്ധ്യക്ഷതയിൽ രൂപം കൊണ്ടിരുന്നു. കാരൂർ നീലകണ്ഠപ്പിള്ള അതിലെ ഒരു അംഗമായിരുന്നു. സംഘാംഗങ്ങളുടെ കഥകൾ, കവിതകൾ മുതലായവ പ്രസ്തുത സദസ്സിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇവയെപ്പറ്റി സാഹിത്യ മർമ്മജ്ഞനായ പ്രൊഫ.പോളിൻ്റെ മൂല്യനിർണ്ണയവും ഗുണദോഷ പ്രസ്താവനകളും സംഘാംഗങ്ങൾക്ക് ഏറെ പ്രയോജനം ചെയ്തിട്ടുണ്ട്. 20-ൽ പരം കഥാസമാഹാരങ്ങളുo ബാലസാഹിത്യ കൃതികളും കാരൂർ എഴുതിയിട്ടുണ്ട്. ഇന്ത്യാ ഗവൺമെൻ്റും കേരള സാഹിത്യ അക്കാദമിയും ബാലസാഹിത്യത്തിന് കാരൂരിന് അവാർഡ് നൽകി.. 1975 സെപ്തംബർ 30-ാം തീയതി ഭാവനാശാലിയായ കാരൂർ നീലകണ്ഠപ്പിളള അന്തരിച്ചു.
കാരൂരിന്റെ കഥകൾ കേവലംച്ച് അന്നത്തെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥിതിയിൽ ഞെരുങ്ങിപ്പോയ ഒരു വലിയ ജനവിഭാഗത്തിന്റെ നേർചിത്രമായിരുന്നു…
















