യുവ രാഷ്ട്രീയക്കാരന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ലൈംഗികാരോപണം ഉന്നയിച്ച യുവനടി റിനി ആന്‍ ജോര്‍ജിനെതിരേ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സാമൂഹ്യ പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് റിനിക്കെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വര്‍ കുറേ വീഡിയോകള്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ ചെയ്യുന്നു എന്നു കാണിച്ച് റിനി ആന്‍ ജോര്‍ജ് പോലീസിനു പരാതി നല്‍കിയിരുന്നു. രാഹുല്‍ ഈശ്വറിന്റെ
പേരിലും പരാതിപ്പെട്ടിരുന്നു. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ പിന്‍മാറാതെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു കൊണ്ടേ ഇരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ചെയ്ത വീഡിയോയില്‍ രാഹുല്‍ ഈശ്വര്‍ റിനി ആര്‍ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം റിനി ആന്‍ ജോര്‍ജ് സി.പി.എമ്മിന്റെ വേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നും രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തിരുന്നു. ഇതിനെതിരേ റിനി ഇന്ന് മാധ്യമങ്ങളോട് സംസാരിച്ചു. ഇനിയും പ്രകോപിപ്പിച്ചാല്‍ പലതും വിളിച്ചു പറയേണ്ടി വരും. അതൊന്നും താങ്ങാനാവില്ലെന്നുമാണ് റിന് പറഞ്ഞത്. ഇതിനെതിരേ പ്രതികരിച്ചാണ് രാഹുല്‍ ഈശ്വര്‍ രംഗത്തു വന്നത്.
രാഹുല്‍ വീഡിയോയില്‍ പറുന്നത്
അയ്യോ ഒന്നും വെളിപ്പെടുത്തരുതേ, ഞെട്ടും. ഒന്നും പറയരുതേ, എന്നൊക്കെ പറയുന്ന പാവാട ആണുങ്ങളെ കണ്ടിട്ടുണ്ടാകും. പക്ഷെ, റിനി നല്ല ആണുങ്ങളെ കണ്ടിട്ടില്ല. ഭീഷണിയൊക്കെ വീട്ടില്‍ വെച്ചാല്‍ മതി. റനീ നീ ഞൊട്ടും. പാവാട ആണുങ്ങളെ മാത്രം കണ്ടു ശീലിച്ചതു കൊണ്ടാണ് ഈ ഭീഷണി. അതങ്ങു വീട്ടില്‍ വെച്ചാല്‍ മതി. ഏതെങ്കിലും ഒരാണിനെതിരേ വ്യാജ പരാതിയുമായി വന്നാല്‍, നിന്നെ ഞാന്‍ ജയിലിലാക്കുന്നതു വരെ കോടതിയില്‍ പോകും. നിന്റെ ഈ ഊച്ചാളി ഭീഷണി വീട്ടില്‍ വെച്ചാല്‍ മതി. നീ ആരാണ്. 916 കുഞ്ഞൂട്ടല്‍ എന്നൊരു സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തത്. ഈ നാട്ടില്‍ കോടതിയും നിയമവുമൊക്കെയുണ്ട്. പക്ഷെ, കുറച്ചു മാധ്യമങ്ങളും രാഷ്ട്രീയ പിന്‍ബലവുമുണ്ടെന്നു കരുതി റിനീ, നീ നാട്ടിലെ ആണുങ്ങളെ മൂക്കില്‍ കേറ്റുമെന്നൊക്കെ പറഞ്ഞാല്‍ അത് നടക്കില്ല. റിനി ഞൊട്ടും. നട്ടെല്ലുറപ്പുണ്ടെങ്കില്‍ ഇതുവരെ പറയാത്തത് പറയണം. താങ്കള്‍ ആരാണ്. പല കാര്യങ്ങള്‍ ഉണ്ടെന്ന് പറയുന്ന റിനി മറച്ചു വെയ്ക്കുന്നത് കുറ്റകരമാണ്. ക്രിമിനല്‍ സ്വഭാവമുള്ള കാര്യം പറയാതിരിക്കുന്നതും കുറ്റമാണ്. കേരള സമൂഹത്തിന് എന്ത് കോണ്‍ട്രിബ്യൂഷനാണ് റിനി ചെയ്തിരിക്കുന്നത്. കൂടുതല്‍ കടുത്ത ഭാഷയില്‍ സംസാരിക്കണമെന്ന് തോന്നുന്നുണ്ട്. പക്ഷെ, മറ്റു സ്ത്രീകളെയെല്ലാം ഓര്‍ത്ത് അത് പറയുന്നില്ല. നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ പുതിയ തെളിവുകുമായോ വെളിപ്പെടുത്തലുകളുമായോ വാ. ധൈര്യമുണ്ടെങ്കില്‍ വാ
നീ ഓര്‍ത്തു വെച്ചോ, ഏതെങ്കിലും പുരുഷന്‍മാര്‍ക്കെതിരേ വ്യാജ പരാതി പറഞ്ഞാല്‍ നിന്നെ ജയിലിലാക്കാന്‍ കഴിയുന്ന രീതിയില്‍ വരെ പോരാടും. ഇടതുപക്ഷം എപ്പോഴും ഇവിടെ ഇരിക്കുമെന്നു കരുതരുത്. മാത്രമല്ല, ഇവിടെ ഹൈക്കോടതിയും സുപ്രീം കോടതിയും ഉണ്ട്. അവിടെ കാണാം.
CONTENT HIGH LIGHTS; Leave your oochaali threat at home?: Who are you and what do you think?; Rahul Easwar tore up actress Rini?; Watch the video
















