KSRTCയില്‍ ഇപ്പോഴും രാജഭരണ കാലത്തിന്റെ അവശിഷ്ടങ്ങള്‍ മുഴച്ചു നില്‍പ്പുണ്ട്. ജനാധി പത്യവും ജനായത്ത് ഭരണവുമൊക്കെ വന്നിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മന്ത്രിമാരെല്ലാം രാജാവിനെപ്പോലെയാണ് പെരുമാറുന്നത്. ഗതാഗതമന്ത്രി കെ. ബി ഗണോഷ്‌കുമറിന്റെ കഴിഞ്ഞ ദിവസത്തെ പ്രവൃത്തി, പഴയ രാജഭരണ കാലത്തെയാണ് ഓര്‍മ്മിപ്പിച്ചത്. കുപ്പിവെള്ളം KSRTC ബസിന്റെ മുമ്പില്‍ വെച്ചതിന് ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. റോഡിലിറങ്ങി വണ്ടി തടഞ്ഞിട്ടാണ് മന്ത്രിയുടെ നടപടിയെന്നതാണ് ഇവിടെ പ്രശ്‌നം. കഴിഞ്ഞ ഒന്നാം തീയതിയാണ് മന്ത്രിയുടെ റോഡിലെ അഴിഞ്ഞാട്ടം ഉണ്ടായതെങ്കില്‍ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം കിട്ടിയത് ഇന്നലെയാണ്. ഇന്ന് രാവിലെ ആ സസ്‌പെന്‍ഷന്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതെന്താണ് മന്ത്രിക്കും സംഘത്തിനും ഇങ്ങനെയൊക്കെ പെരുമാറാന്‍ തോന്നുന്നത് എന്നതാണ് വലിയ ആശങ്ക. KSRTC ബസിലെ കാലിക്കുപ്പിയും, പ്ലാസ്റ്റിക്കും മന്ത്രി പറിക്കി തുടങ്ങിയത് എന്നുമുതലാണ്. എന്തിനാണ് ഇങ്ങനെയൊരു ഷോ മന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയത്. മന്ത്രിയുടെ ജോലിയെന്താണ്. എന്താണ് മന്ത്രി ചെയ്യാതിരിക്കേണ്ടത് എന്നുപോലും അറിയാന്‍ പാടില്ലാതെ പോയോ. പരിഷ്‌ക്കാരങ്ങളും പദ്ധതികളും പരിപാടികളുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ആകെപ്പാടെ കിളിപോയ അവസ്ഥയില്‍ ആയിട്ടുണ്ട് എന്നാണ് ജീവനക്കാര്‍ പറയുന്നത്. KSRTCയിലെ ഏറ്റവും വലിയ പ്രശ്നമായ ശമ്പള പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞതോടെ മന്ത്രി ഗണേഷ്‌കുമാര്‍ ഹീറോ ആയെന്നത് വസ്തുതയാണ്.
എന്നാല്‍, അതു കഴിഞ്ഞുള്ള കാര്യങ്ങളില്‍ ഗണേഷ്‌കുമാറിന്റെ സ്വാര്‍ത്ഥതയും മാടമ്പിത്തരങ്ങളും പതിയെ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ശമ്പളം കിട്ടാതെ വരുമോയെന്ന ഭയവും, ഗഡുക്കളായി ശമ്പളം കിട്ടിയിരുന്ന ഭൂതകാലവും പേറുന്ന KSRTC ജീവനക്കാര്‍ മന്ത്രിയുടെ ഇപ്പോഴത്തെ മാടമ്പിത്തരങ്ങളെല്ലാം തലകുനിച്ച് കേള്‍ക്കേണ്ട ഗതികേടില്‍ ആയിരിക്കുകയാണ്. കാരണം, ശമ്പളം ഒന്നാം തീയതി തന്നെ കിട്ടണമല്ലോ. മന്ത്രിയുമായി ഇടഞ്ഞാല്‍ ശമ്പളം വൈകുമെന്നുറപ്പാണ്. അതുകൊണ്ട് ജീവനക്കാരുടെ പ്രശ്നങ്ങളുടെയെല്ലാം പരിഹാരം കാണുന്ന യൂണിയന്‍കാരും മിണ്ടാട്ടം മുട്ടി ഇരിപ്പാണ്. എന്നാല്‍, അതിന്റെ പേരില്‍ ഗണേശ്കുമാറിന്റെ മാടമ്പിത്തരം ഇപ്പോള്‍ നടു റോഡില്‍ വെച്ചുവരെ ആയിട്ടുണ്ട്. നിസ്സാര കാര്യങ്ങള്‍ക്കും ഒരിക്കല്‍ പറഞ്ഞു മനസ്സിലാക്കിച്ചാല്‍ തീരാവുന്ന കാര്യങ്ങള്‍ക്കുമാണ് മന്ത്രിയുടെ വാഹന ചേസിംഗും പിടിച്ചു നിര്‍ത്തലും, സ്പോട്ടില്‍ വെച്ച് നടപടിയും ഉണ്ടാകുന്നത്.
ഇത് KSRTCയെ നന്നാക്കാനോ അതോ നശിപ്പിക്കാനാണോ എന്ന സംശത്തിലാണ് ജീവനക്കാര്‍. കൊല്ലം ആയൂരില്‍ വെച്ച് കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്കു വന്ന സൂപ്പര്‍ ഫാസ്റ്റ് ബസ് തടഞ്ഞിട്ടാണ് മന്ത്രിയുടെ ഫാഷന്‍ ഷോ നടന്നത്. മന്ത്രിയും പരിവാരങ്ങളും തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്കു പോവുകയായിരുന്നു. ബസിന്റെ മുന്‍ഭാഗത്ത് ഡ്രൈവര്‍ സീറ്റിന്റെ അടുത്തായി കുടിച്ചു കഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി ഇട്ടിരുന്നതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കുടിച്ചു കഴിഞ്ഞാല്‍ കുപ്പി എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ പാടില്ലായിരുന്നോ എന്നും, വണ്ടിക്കുള്ളില്‍ പ്ലാസ്റ്റ്ക് കുപ്പി ഇട്ടതിന് ഡ്രൈവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും ഗണേഷ്‌കുമാര്‍ നടുറോഡില്‍ വെച്ചു തന്നെ അനൗണ്‍സും ചെയ്തിരുന്നു. അതിന്റെ ബാക്കിയാണ് ഇന്നലെ നടന്ന
ഒരു പ്ലാസ്റ്റ്ക് കാലി കുപ്പിയുടെ പേരില്‍ നാണവും മാനവും പോയ ഡ്രൈവര്‍, മന്ത്രിയെ നോക്കി നിസ്സഹായനായി നില്‍ക്കുന്നത് മന്ത്രിയുടെ പി.ആര്‍. വര്‍ക്ക് ചെയ്യുന്നവര്‍ പകര്‍ത്തിയ വീഡിയോയില്‍ കാണാമായിരുന്നു. മന്ത്രിയുടെ ചേയ്സിംഗും ആക്രോശവും, നടപടിയുടെ ആനൗണ്‍സ്മെന്റുമെല്ലാം സെറ്റിട്ട് നടത്തിയതാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. മന്ത്രി തന്നെ സെറ്റിട്ടാല്‍ ആര്‍ക്കും സംശമുണ്ടാകില്ലല്ലോ. മന്ത്രിക്കെതിരേ സെറ്റിട്ടാലല്ലേ പ്രശ്നമുള്ളൂ മംഗളം ചാനല്‍ ഒരു മന്ത്രിക്കെതിരേ സെറ്റിട്ടത് ഓര്‍മ്മയില്ലേ. ഇവിടെ ഗണേഷ്‌കുമാര്‍ നേരത്തെ തന്നെ തന്റെ വീരകൃത്യം ഷൂട്ടു ചെയ്യണമെന്നും അതെല്ലാ ചാനലുകള്‍ക്കും നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ നടന്നൊരു കരുതിക്കൂട്ടിയുള്ള മാനം കെടുത്തലാണ് ഉണ്ടായതെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.
ഒരു കാര്യം ഉറപ്പാണ്. മന്ത്രിക്ക് ജീവനക്കാരുടെ മേല്‍ ആധിപത്യം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആരെ, എന്തു ചെയ്താലും ആരും ചോദിക്കാന്‍ വരില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിച്ചിട്ടുണ്ട്. മര്യാദയ്ക്കല്ലെങ്കില്‍ ശമ്പളവുമില്ല, നടപടികള്‍ മാത്രമായി ചുരുങ്ങുമെന്നും മന്ത്രി പറയാതെ പറയുന്നുണ്ട്. ഇത് ഓരോ ദിവസവും മന്ത്രിയുടെ വായില്‍ നിന്നു തന്നെ കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരു കാര്യം ഉറപ്പായി. ജീവനക്കാരുടെ മാനവും അഭിമാനബോധവും പണയം വെച്ചിട്ടേ മന്ത്രിയുമായി സഹകരിക്കാവൂ. അടിമയും ഉടമയും എന്നോ, മാടമ്പിയും പണിക്കാരനും എന്നോ, ജന്‍മിയും കുടിയാനും എന്നോ ഒക്കെ വേണമെങ്കില്‍ KSRTC ഭരണത്തെയും ജീവനക്കാരെയും വിളിക്കാമെന്നു തോന്നുന്നുണ്ട്. എന്തായാലും മന്ത്രിയുടെ ഫാഷന്‍ ഷോ അതിരു കടന്നതു തന്നെയാണ്.
ഇന്നലെ ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് ഇന്നു രാവിലെ ആയപ്പോള്‍ മരവിപ്പിക്കാന്‍ എന്തു സംഭവിച്ചത്. പൊന്‍കുന്നം ഡിപ്പോയില്‍ നിന്നും തൃശൂര്‍ പുതുക്കാട് ഡിപ്പോയിലേക്കായിരുന്നു സ്ഥലംമാറ്റത്തിന് ഉത്തരവിട്ടിരുന്നത്. ഈ ഡ്രൈവര്‍ പൊന്‍കുന്നത്തു നിന്നും പുതുക്കാട്ടേക്കു സ്ഥലംമാറ്റം കിട്ടിയാല്‍ കുപ്പിവെള്ളം ഉപേക്ഷിക്കുമെന്നാണോ മന്ത്രി തെറ്റിദ്ദരിച്ചിരിക്കുന്നത്. അതോ മന്ത്രിയുടെ തന്ത്രപരമായി റോഡ് ഷോയില്‍ ഡ്രൈവര്‍ക്ക് മുട്ടന്‍ പണി കിട്ടിയെന്നാണോ വിചാരിക്കുന്നത്. രണ്ടായാലും മന്ത്രിക്കാണ് ഇവിടെ തെറ്റു പറ്റിയിരിക്കുന്നത്. സ്വയം നാറുകയും വീണ്ടും വീണ്ടും നാറിക്കൊണ്ടേ ഇരിക്കുകയും ചെയ്യുക എന്നത് മന്ത്രിക്കു മാത്രം പറ്റുന്ന പണിയാണ്.
CONTENT HIGH LIGHTS; KSRTC employees are not at work, the minister’s mother is at home?; ‘Street dogs’, do you have justice and fairness?: Have you found a way out of the transfer freeze?
















