പരിഷ്‌ക്കരിച്ച് പരിഷ്‌ക്കരിച്ച് എതിര്‍പ്പുകള്‍ വാങ്ങിക്കൂട്ടുന്ന ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പത്തനാപുരം ഡിപ്പോയിലെ ചില ഞരമ്പു രോഗികളെ കൈയ്യോടെ പിടിക്കുമെന്നും അവരെ കാസര്‍ഗോഡേക്ക് തട്ടുമെന്നും മൈക്കിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. മന്ത്രിക്കു പിന്നാലെ നടക്കുന്ന സോഷ്യല്‍ മീഡിയാ ചാനലുകാരും ചില മുന്‍നിര പ്രോത്സാഹന ചാനലുകാരും ഇത് എടുത്ത് വൈറലാക്കിയിട്ടുണ്ട്. പത്തനാപുരത്ത് ചില അലവലാതികള്‍ ഉണ്ടെന്നാണ് മന്ത്രി പറയുന്നത്. ഒള്ളതാണാ KSRTC പത്തനാപുരത്തെ ജീവനക്കാരേ. അവിടെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ പറ്റില്ലേ. സ്ത്രീ ജീവനക്കാര്‍ക്ക് KSRTC പത്തനംതിട്ട ഡിപ്പോ എന്നു കേട്ടാലേ പീഡന ഇടമായി മാറിയിട്ടുണ്ടോ.
KSRTC ജീവനക്കാര്‍ മറുപടി പറയണം. ഇല്ലെങ്കില്‍ പത്തനാപുരം ഡിപ്പോയിലെ എല്ലാ ജീവനക്കാര്‍ക്കും നാണക്കേടാണ്. മന്ത്രിതന്നെ പത്തനാപുരത്ത് മൈക്കുകെട്ടി വിളിച്ചു പറഞ്ഞതു കൊണ്ട് മറ്റു സംശയങ്ങള്‍ക്കൊന്നും ഇടയില്ലാത്ത വിഷയമായിക്കഴിഞ്ഞു. മന്ത്രിയുടെ മണ്ഡലമാണ്. അവിടെ ആര് ശ്വാസം വിട്ടാലും ഗണേഷ്‌കുമാറിന് അറിയാന്‍ പറ്റും. അതുകൊണ്ട് ആരാണോ സ്ത്രീകളെ ശല്യം ചെയ്യുന്ന പൂവാലനായി മാറിയോ, അയാളും അയാളെ സംരക്ഷിക്കുന്നവരും പെട്ടി തയ്യാറക്കി വെച്ചോ. കാസര്‍ഗോഡ് ജില്ലയില്‍ ഒഴിവുണ്ട്. അങ്ങോട്ടേക്കു വിടുക തന്നെ ചെയ്യും. ഇതാണ് മന്ത്രിയുടെ പ്രഖ്യാപനം. പത്തനാപുരം ഡിപ്പോയില്‍ ഡ്രൈവര്‍ ഷണ്ടിംഗ് ചെയ്യാന്‍ ബസ് റിവേഴ്‌സ് എടുത്തപ്പോള്‍ ഒരാള്‍ മരിച്ചു.
ഈ വിഷയത്തില്‍ പത്തനാപുരത്തെ KSRTC ഡിപ്പോയെ കരിവാരി തേയ്ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഈ വാര്‍ത്ത ഡിപ്പോയില്‍ നിന്നും കൊടുത്തവര്‍ ആരായാലും അയാള്‍ക്ക് സ്ഥലംമാറ്റം ഉറപ്പാണ്. അതും കാഞ്ഞങ്ങാടേക്കു പോകാന്‍ പെട്ടി തയ്യാറാക്കിക്കൊള്ളുക. കാര്‍ണാടകയില്‍ അവിടുത്തെ സര്‍ക്കാര്‍ബസ് തട്ടി ആറുപേര്‍ മരിച്ചിരുന്നു. കര്‍ണാടകയിലെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി രാജിവെക്കുമോ. ഈ കാര്യം പറഞ്ഞ് കര്‍ണാടക മന്ത്രി രാജിവെച്ചാല്‍ ഞാനും വെയ്ക്കാം. റിവേഴ്‌സ് എടുക്കുന്ന വാഹനത്തിനു പുറകില്‍ ആളുണ്ടെന്ന് കാണാന്‍ കഴിയില്ല എന്നത് വസ്തുതയാണ്. അങ്ങനെ ബസ് തട്ടി മരണപ്പെട്ടാല്‍, അത് ബോധപൂര്‍വ്വമാണെന്നു പറഞ്ഞ് വാര്‍ത്ത നല്‍കുന്നവര്‍ സ്ഥാപനത്തിനെ ഇകഴ്ത്തി കാണിക്കുന്നവരാണ്.
വാര്‍ത്ത നല്‍കിയവരെ സ്ഥലംമാറ്റുക തന്നെ ചെയ്യും. ഇവിടുന്ന് ചില ആള്‍ക്കാരെ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറ്റിയത് ഇവിടുത്തെ സ്ത്രീകളുടെ പരാതി കൊണ്ടാണ്. അതില്‍ എനിക്ക് ജെനുവിനായ നിലപാട് കൊണ്ടാണ്. എ.ടി.ഒയുടെ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. നടപടി എടുത്താല്‍, ഞാന്‍ മന്ത്രിയായിരിക്കുന്നതു വരെ തിരിച്ചു വരില്ല. അതിന്റെ പേരില്‍ കുറച്ചു വോട്ടു പോയാലും കുഴപ്പമില്ല. വോട്ടിനു വേണ്ടി പണിയെടുക്കുന്ന ആളല്ല ഞാന്‍. ലോകമെമ്പാടും KSRTCയുടെ ഈ മാറ്റത്തെ അത്ഭുതകരമായി കാണുമ്പോള്‍ ദൗര്‍ഭാഗ്യവശാല്‍ പത്തനാപുരം ഡിപ്പോയില്‍ മാത്രം ചില അലവലാതികള്‍ ഉണ്ട്. ചെയ്യുന്ന പണി കണ്ടില്ലാ എന്നു നടിക്കില്ല എന്നും മന്ത്രി പറയുന്നു.
ഗണേഷ്‌കുമാര്‍ ചെയ്യുന്നതെല്ലാം മോശമാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. എന്നാല്‍, ചെയ്യുന്നതില്‍ ചിലതൊക്കെ പരസ്യത്തിനു വേണ്ടിയും, ചിലതൊക്കെ ജീവനക്കാരെ ദ്രോഹിക്കുന്നതിനു വേണ്ടിയുമൊക്കെ ആണെന്ന വിമര്‍ശനം മാത്രമാണ്. ശമ്പളം നല്‍കുന്നതില്‍ നടപടി, പുതിയ ബസുകള്‍ വാങ്ങുന്നതില്‍ നടപടി അങ്ങനെ നല്ലകാര്യങ്ങളും ചെയ്യുന്നുണ്ട്. അതിനെ കൈയ്യടിക്കുമ്പോള്‍, നല്ലതല്ലാത്തതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യും. എന്തായാലും, പത്തനാപുരം ഡിപ്പോയിലെ സ്ത്രീ വിഷയവും, മറ്റു കാര്യങ്ങളും മന്ത്രി തന്നെ പറഞ്ഞതില്‍ സന്തോഷിക്കുന്നവരാണ് KSRTCയിലെ മറ്റു ഡിപ്പോകളിലെ ജീവനക്കാര്‍. എന്നാല്‍, എല്ലാവരും അങ്ങനെയാണോ. (വീഡിയോ കടപ്പാട്: മീഡിയ വിഷന്‍ ചാനല്‍)
CONTENT HIGH LIGHTS; Are there some disturbances in Pathanapuram?: There are complaints of harassment of women in the office; Is it KSRTC employees?
















