ലുലുമാളിന് സമീപം ബൈപാസിലെ മേല്‍പാലത്തിലൂടെ സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി മേല്‍പാലത്തിന്റെ കൈവരിയുടെ പൊക്കക്കുറവ് കാരണം സര്‍വീസ് റോഡിലേക്ക് വീണ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൈവരിയുടെ പൊക്കംകൂട്ടണമെന്നതുള്‍പ്പെടെയുള്ള റോഡ് സുരക്ഷാ കമ്മീഷണറുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് പരിഗണിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ദേശീയപാതാ അതോറിറ്റി അധികൃതരുടെ ഒരു യോഗം ജില്ലാകളക്ടര്‍ വിളിച്ച് ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
വെണ്‍പാലവട്ടം മേല്‍പ്പാലത്തില്‍ സംഭവിച്ച അപകടം സുരക്ഷാപ്രോട്ടോക്കോള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അടിവരയിടുന്നതായി റോഡ് സുരക്ഷാ കമ്മീഷണര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ജൂലൈ ഒന്നിനാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ ബാലന്‍സ് തെറ്റിയപ്പോള്‍ മേല്‍പ്പാലത്തില്‍ നിന്നും സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. കൈവരിയുടെ പൊക്കകുറവു കാരണമാണ് അപകടമുണ്ടായതെന്ന് പരാതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ സബീര്‍ തൊളിക്കുഴി പറഞ്ഞു.
CONTENT HIGH LIGHTS; Accidental death: Consideration should be given to increasing the height of the handrail of the Venpalavattom flyover on the bypass: Human Rights Commission
















