ബംഗളുരുവിൽ വീണ്ടും കവർച്ച. കർണാടക ബിദറിലാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്നത്. ഹൈദരാബാദ്- മുംബൈ ദേശീയപാത 65ൽ ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്.
മഹാരാഷ്ട്രയിലെ യെത്ഗാവിൽനിന്ന് ഹൈദരാബാദിലേക്കുള്ള വിവാഹസത്കാരത്തിന് പങ്കെടുക്കാനായി പുറപ്പെട്ട സംഘമാണ് മോഷണത്തിനിരയായത്. ഇവർ സഞ്ചരിച്ച കാറിൽ അള്ള് എറിഞ്ഞ പഞ്ചറാക്കുകയായിരുന്നു. തുടർന്ന് മോഷണസംഘം കാർ വളഞ്ഞ മാരകായുധങ്ങളുമായി എത്തി ആക്രമിക്കുകയായിരുന്നു.
24 ലക്ഷം രൂപയുടെ സ്വർണവും അതിനുപുറമെ 1.60 ലക്ഷം രൂപയും കാറിൽ നിന്ന് സംഘം മോഷ്ടിച്ചു. സംഭവത്തിൽ ബസവകല്യാൺ നഗർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















