ബംഗളുരുവിൽ യുവതിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്നുവയസുകാരനായ മകൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. ചരൺ- സ്വാതി ദമ്പതികളുടെ മകൻ ലക്ഷ്മീർ (3) ആണ് മരിച്ചത്.
ശനിയാഴ്ച ബെംഗളൂരുവിൽ വെച്ചാണ് സംഭവം. എട്ട് മാസം ഗർഭിണിയായ സ്വാതി മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുകയായിരുന്നു. ഇതിന് അടുത്ത് തന്നെ കളിച്ചു കൊണ്ടിരുന്ന ലക്ഷ്മീർ അബദ്ധത്തിൽ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഫോട്ടോ ഷൂട്ട് എടുക്കുന്നതിനിടയിൽ ഇത് ആരും ശ്രദ്ധിച്ചില്ല.
പിന്നീട് കുട്ടിയെ വെള്ളത്തിൽ നിന്ന് എടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.ഫോട്ടോഷൂട്ടിൽ എന്തെങ്കിലും അശ്രദ്ധയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. കുട്ടിയുടെ പിതാവിന് വിദേശത്താണ് ജോലി.
















