ബംഗളുരുവിൽ മൂന്നുദിവസം പഴക്കമുള്ള സാമ്പാർ വിളമ്പിയതിനെച്ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരുവിൽ താമസിക്കുന്ന രംഗസ്വാമിയുടെ ഭാര്യ കാവ്യയാണ് (27) കാർഷികാവശ്യത്തിന് വെച്ചിരുന്ന കളനാശിനി കഴിച്ച് ജീവനൊടുക്കിയത്.
വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. മൂന്നുദിവസം മുൻപ് പാകംചെയ്ത സാമ്പാർ കാവ്യാ ഭക്ഷണത്തിനൊപ്പം ഭർത്താവിന് വിളമ്പി. ഇതിൽ പ്രകോപിതനായ രംഗസ്വാമി കാവ്യയുമായി വഴക്കുണ്ടാക്കുകയും മർദിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്തു. ഇതിനുപിന്നാലെയാണ് ഇവർ കളനാശിനി കഴിച്ചത്.
കളനാശിനി കഴിച്ചു കുറച്ചു സമയത്തിന് ശേഷം കാവ്യയ്ക്ക് ഛർദിയും ശാരീരികാസ്വാസ്ഥ്യവും അനുഭവപെട്ടതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. അവശയായ കാവ്യയെ ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഇപ്പോൾ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മാറ്റിയിരിക്കുന്നു.
















