വെള്ളറട: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചൂണ്ടിക്കൽ–ശൂരവക്കാണി ഹൈടെക് റോഡിന്റെ ടാറിടൽ പ്രവൃത്തി ആരംഭിച്ചു. ചൂണ്ടിക്കൽ കവലയിൽ നിന്നാണ് നിർമാണം തുടങ്ങി ആറാട്ടുകുഴിവരെ ഒന്നര കിലോമീറ്ററോളം ദൂരത്തിൽ ടാറിടൽ പൂർത്തിയായത്.
കിഫ്ബിയുടെ 29.95 കോടി രൂപ ഉപയോഗിച്ച് ജർമൻ സാങ്കേതികവിദ്യയായ എഫ്‌ഡിആർ രീതിയിലാണ് നിർമാണം നടക്കുന്നത്. വെള്ളറടയും അമ്പൂരി ഗ്രാമപ്പഞ്ചായത്തുകളിലൂടെയാണ് കേരള–തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കടന്നുപോകുന്നത്.
പഴയ റോഡിന്റെ മാപ്പ് 25 സെന്റീമീറ്റർ വരെ താഴ്‌ച്ച് കുഴിച്ച് ലഭിക്കുന്ന ടാറും ചല്ലിയും ഉള്‍പ്പെട്ട വസ്തുക്കൾ സിമന്റും രാസവസ്തുക്കളും ചേർത്ത് കുഴച്ച് വീണ്ടും ശക്തിപ്പെടുത്തിയാണ് റോഡ് പുനർനിർമിക്കുന്നത്. തുടർന്ന് സാമിലെയർ ചെയ്തശേഷമാണ് ബിസി ടാറിടൽ നടത്തുന്നത്.
ഒൻപതര കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ നിർമാണം തെലങ്കാന ആസ്ഥാനമായ കമ്പനിയാണ് നിർവഹിക്കുന്നത്. ഏഴ് മീറ്റർ വീതിയുള്ള റോഡിൽ അഞ്ചര മീറ്റർ വീതിയിലാണ് ടാറിടുന്നത്. ടാറിന്റെ ഇരുവശങ്ങളിലും 75 സെന്റീമീറ്റർ വീതിയിൽ കോൺക്രീറ്റ് കട്ടകളും പാകുമെന്ന് അധികൃതർ അറിയിച്ചു.
ഇത്തേർത്ത് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആഴ്ചകൾക്ക് മുമ്പ് കീഴാറൂർ–അരുവിക്കര റോഡ് നവീകരിച്ചത്.
















