ദുബായ് എയർഷോ നടക്കുന്നതിനിടെയുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വ്യോമസേനയുടെ വിംഗ് കമാൻഡർ നമാൻഷ് സിയാൽ വീരമൃത്യു വരിച്ചു. പറക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട തേജസ് യുദ്ധവിമാനം അബുദാബിയിലേക്കുള്ള എമിറേറ്റ്സ് റോഡിന് സമീപം അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിന് എതിർവശത്താണ് തകർന്നുവീണത്.
വൻ ദുരന്തം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടൽ മൂലം
വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടപ്പോൾ, കാണികൾ നിന്ന സ്ഥലത്തുനിന്ന് അകറ്റിമാറ്റാൻ പൈലറ്റ് അവസാന നിമിഷം നടത്തിയ ശ്രമമാണ് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. പൈലറ്റിന്റെ മരണം ഒഴികെ മറ്റ് പരിക്കുകളോ സ്വത്ത് നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
രക്ഷാപ്രവർത്തനവും ഗതാഗത മുന്നറിയിപ്പും
അപകടം നടന്ന ഉടൻ തന്നെ യുഎഇ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള അഗ്നിശമന സേനയും അടിയന്തര സംഘങ്ങളും രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തെത്തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
അപകടസ്ഥലം സ്ഥിതി ചെയ്യുന്ന എമിറേറ്റ്സ് റോഡിൽ നിലവിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതുവഴി യാത്ര ചെയ്യുന്ന വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും, വേഗത കുറച്ച് സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. യാത്രക്കാർ കാലതാമസം ഒഴിവാക്കാൻ അധിക യാത്രാ സമയം അനുവദിക്കേണ്ടതാണെന്നും അറിയിപ്പിൽ വ്യക്തമാക്കി.
അബുദാബിയിലേക്ക് പോകുന്ന എമിറേറ്റ്സ് റോഡിൽ അൽ മക്തൂം വിമാനത്താവളത്തിന് എതിർവശത്തായാണ് ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഇപ്പോഴും അനുഭവപ്പെടുന്നതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.സമീപ പ്രദേശങ്ങളിൽ ഡ്രൈവർമാർ വേഗത കുറയ്ക്കാനും മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കി. യാത്രക്കാർ കാലതാമസം ഒഴിവാക്കാൻ അധിക യാത്രാ സമയം അനുവദിക്കേണ്ടതാണെന്നും അറിയിച്ചു. തേജസ് യുദ്ധവിമാനം പറത്തിയ വിംഗ് കമാൻഡർ നമാൻഷ് സിയാൽ ആണ് അപകടത്തിൽ മരിച്ചത്.സംഭവത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന ദുഃഖം രേഖപ്പെടുത്തി. വിമാനം പെട്ടെന്ന് ഉയരം നഷ്ടപ്പെട്ടപ്പോൾ കാണികളിൽ നിന്ന് അകറ്റി നിർത്താൻ പൈലറ്റ് അവസാന നിമിഷം തന്ത്രം പ്രയോഗിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അതിനാൽ ഒരു വലിയ ദുരന്തം തന്നെ ഒഴിവായതായും പറഞ്ഞു. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ത്യൻ വ്യോമസേന അന്വേഷണ കോടതിക്ക് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം വിമാനാപകടത്തെത്തുടർന്ന് എയർഷോ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. കൂടാതെ അപകടത്തിന് ശേഷം വേലികെട്ടിയ എയർസ്ട്രിപ്പിന് പിന്നിൽ നിന്ന് കറുത്ത പുക ഉയരുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കാണികൾ പങ്കുവച്ചിരുന്നു. ഇത് അപകടത്തിന്റെ ആഘാതം വ്യക്തമായിരുന്നു.
യുഎഇ പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് അഗ്നിശമന സേനയും അടിയന്തര സംഘങ്ങളും അപകടം നടന്ന ഉടൻ തന്നെ രക്ഷ പ്രവർത്തനം ആരംഭിച്ചതായും വ്യക്തമാക്കി. കൂടാതെ വലിയ ദുരന്തം ഒഴിവായത് എയർഷോയിലെ കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പൈലറ്റിന്റെ വീരകൃത്യവും കാരണമാണെന്നും പറഞ്ഞു.
പൈലറ്റിന്റെ മരണം ഒഴികെ മറ്റ് പരിക്കുകളോ സ്വത്ത് നഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ദുബായ് എയർഷോ നടക്കുന്ന അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് ഒരു നിയന്ത്രിത വ്യോമാതിർത്തിയാണ്. അതിനാൽ കാണികൾ നിൽക്കുന്നതിൽ നിന്ന് അകലെ മാറിയാണ് എയറോബാറ്റിക്സുകൾ നടത്താൻ അനുമതിയുള്ളത്.
അന്വേഷണം പ്രഖ്യാപിച്ചു
സംഭവത്തിൽ ഇന്ത്യൻ വ്യോമസേന അഗാധമായ ദുഃഖം രേഖപ്പെടുത്തി. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇന്ത്യൻ വ്യോമസേന അന്വേഷണ കോടതിക്ക് ഉത്തരവിട്ടിട്ടുണ്ട്. കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും പൈലറ്റിന്റെ ധീരമായ നടപടിയുമാണ് വലിയ അപകടം ഒഴിവാക്കിയതെന്ന് അധികൃതർ വിലയിരുത്തി.
















