ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ എസി കോച്ചിലിരുന്ന് ട്രെയിനിന്റെ പ്ലഗ് പോയിന്റിൽ ഇലക്ട്രിക് കെറ്റിൽ ഘടിപ്പിച്ചു മാഗി ഉണ്ടാക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. എന്നാൽ ഇപ്പോഴിതാ ഇവർക്കെതിരെ റെയിൽവേ നടപടിയെടുത്തെന്ന വിവരമാണ് പുറത്ത് വരുന്നത്. സെൻട്രൽ റെയിൽവേയുടേതാണ് നടപടി. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നുള്ള ഇത്തരം പ്രവണതകൾ തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും റെയിൽവേ വ്യക്തമാക്കി. നടപടി ഉണ്ടാകുമെന്നും റെയിൽവേ ഉറപ്പാക്കി.
ട്രെയിനിന്റെ ഇലക്ട്രിക് സോക്കറ്റുകളിൽ ലാപ്ടോപ്പുകൾ മൊബൈൽ ഫോണുകൾ പോലുള്ള ചെറിയ ഉപകരണങ്ങൾ ചാർജ് ചെയ്യാൻ മാത്രമേ അനുവാദമുള്ളു. ഇലക്ട്രിക്കിലുകൾ കുക്കറുകൾ, ഇമ്മേഴ്‌ഷൻ റോഡുകൾ തുടങ്ങിയ ഉയർന്ന പവർ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് സോക്കറ്റിനെ ഓവർലോഡ് ചെയ്യാൻ ഇടയാക്കും, ഇത് ഷോർട്ട് സർക്യൂട്ടുകൾ, തീപ്പൊരികൾ അല്ലെങ്കിൽ തീപിടുത്തം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങൾക്ക് കാരണമാകും. റെയിൽവേ മുമ്പ് നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
അതേസമയം, ഇവർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇവർക്ക് ഇത്രയ്ക്കും വിവരമില്ലേ.. ഇന്ത്യക്കാരുടെ വില കളയാനായി ഓരോന്നിറങ്ങി കൊള്ളും എന്നിങ്ങനെയായിരുന്നു ആളുകളുടെ പ്രതികരണം.
















