സ്ഥലം ദുബായ്. റോസ് ഡ്യൂ എന്ന ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടനം. മുഖ്യ അതിഥിയും ഉദ്ഘാടകയുമെല്ലാം ഒരാള്‍ തന്നെ. സോഷ്യല്‍ മീഡിയയില്‍ താരമായി നിറഞ്ഞു നില്‍ക്കുന്ന ബിഗ്‌ബോസ് താരം രേണുസുധിയാണ് ചര്‍ച്ചാ വിഷയം. ദുബായിലെ ബ്യൂട്ടിപാര്‍ലര്‍ ഉദ്ഘാടനത്തിന് രേണുസുധിയുടെ പാട്ടുണ്ടായിരുന്നു. പാട്ടെന്നു പറഞ്ഞാല്‍ കിടിലം പാട്ടാണെന്ന് രേണുസുധിയെ ഉദ്ഘാടനത്തിനു കൊണ്ടുപോയ ബ്യൂട്ടി പാര്‍ലറിന്റെ ഉടമസ്ഥ തന്നെ മൈക്കിലൂടെ വിളിച്ചു പറയുകയായിരുന്നു. രേണുസുധി പാടിയ പാട്ട്, ‘മിന്നലേ’ എന്ന തമിഴ് സിനിമയിലെ ‘വസീഗരാ എന്‍ നെഞ്ചിനിലെ’ എന്നു തുങ്ങുന്ന ലൗസീന്‍ പാട്ടാണ്. എന്തു ചെയ്യാനറിയാം എന്ന് രേണുസുധിയോടു ചോദിച്ചാല്‍ എന്തും ചെയ്യും എന്നാണ് മറുപടി കിട്ടുക. കാരണം, ഒന്നും നഷ്ടപ്പെടാനില്ലാത്ത സാധാരണ കലാകാരിയായതു കൊണ്ടുതന്നെ ജാഡയും താരപരിവേഷവുമൊന്നുമില്ല.
പൂജ്യത്തില്‍ നിന്നു തുടങ്ങിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഈ സോഷ്യല്‍ മീഡിയാ താരം. നെഗറ്റീവ് കമന്റ്‌സും, പല്ലി, പാറ്റ, പുഴു തുടങ്ങിയ വിളികള്‍ കേട്ടിട്ടും തളരാതെ മുന്നോട്ടു പോകുന്ന രേണുസുധി സമൂഹത്തില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകള്‍ക്ക് മാതൃക കൂടിയാണ്. അതുകൊണ്ടാണ് ദുബായിലെ വലിയ സ്‌റ്റേജില്‍ നിന്നു കൊണ്ട് രേമുസുധി എന്ന വെറും സാധാരണക്കാരി പാട്ടുപാടിയതും നൃത്തം വെച്ചതും. രേണുസുധി ഇപ്പോള്‍ വിദേശത്താണ് എന്നു കേള്‍ക്കുമ്പോള്‍പ്പോലും, അതെങ്ങനെ സംഭവിച്ചു എന്ന് മൂക്കത്തു വിരല്‍ വെച്ചു പോകുന്നവരുണ്ട്. അതാണ് കാലയുടെ കലാവിരുത്.
മിമ്മിക്രി താരം സുധിയുടെ മിമ്മിക്രി കണ്ടവര്‍ക്ക് അറിയാം അതിന്റെ ആവറേജ് റെയ്ഞ്ച്. ജഗദീഷിനെയാണ് സുധി കുറച്ചെങ്കിലും നന്നായിട്ട് അവതരിപ്പിക്കുന്നത്. സുധി, മിമ്മിക്രി അവതരിപ്പിച്ച് സ്റ്റേജ്‌ഷോകളില്‍ നിറഞ്ഞിരുന്നപ്പോള്‍, ഒരിക്കല്‍പ്പോലും രേണുസുധി സ്‌റ്റേജില്‍ കയിയിട്ടില്ല. ആ കുട്ടിയാണ്, സുധിയുടെ മരണഷേശം തനിക്കു കഴിയുന്നതു പോലെ കലാപരമായ കഴിവുകള്‍ കൊണ്ട് പതിയെ പതിയെ വഴിവെട്ടി വന്നത്. ആ വഴികളിലെല്ലാം പിന്‍വിളികളും, ദുശ്ശകുനങ്ങള്‍ പോലെ പഴികേള്‍ക്കലും, വാക്കുകള്‍കൊണ്ടു മുറിവേല്‍പ്പിക്കലുമൊക്കെ ഉണ്ടായി. ബോഡി ഷെയിമിംഗ് ഇതുപോലെ കേട്ടൊരു താരം വേറെയില്ല. എന്നിട്ടും പിന്നോട്ടു പോകാതെ, ഓരോ ചുവടും സൂക്ഷിച്ച്, കയറിയാണ് രേണുസുധി ദുബായില്‍ വരെ ഉദ്ഘാടനത്തിന് മുഖ്യ അതിഥിയായി നില്‍ക്കുന്നത്.
ബ്യൂട്ടി പാര്‍ലര്‍ ഉടമസ്ഥയും രേണുസുധിയുടെ ആരാധകയും മൈക്കിലൂടെ ഓഡിയന്‍സിനോട് ചോദിച്ചത്, രേണുസുധിിയുടെ വസീഗര ഇഷ്ടപ്പെട്ടോ എന്നാണ്. രേണുസുധി ഫ്‌ളവറല്ല, ഫയറാടാ ഫയര്‍ എന്നാണ് അവര്‍ പറഞ്ഞത്. ശരിക്കും രേണുസുധി ഫയര്‍ തന്നെയാണ്. പലര്‍ക്കും നെഞ്ചിലെ തീയാണ് ഇപ്പോള്‍ രേണുസുധി. വെച്ചുകൊടുത്ത വീട് തിരിച്ചു കൊടുക്കണമെന്നു പറയുന്നവരും, രേണുസുധിക്ക് എന്തു കലാപരമായ കഴിവുണ്ടെന്ന് ചോദിക്കുന്നവര്‍ക്കും മുമ്പിലൂടെ രേണുസുധി ഫ്‌ളൈറ്റ് പിടിച്ച് വിദേശത്ത് ഉദ്ഘാടനത്തിനും, മുഖ്യഅതിഥിയായും സ്റ്റേജ് ഷോയ്ക്കുമൊക്കെ പോവുകയാണ്. ഇതാണ് രേണുസുധിയുടെ മറുപടിയും.
















