‘ഫോക്സ് ഐസ്’ ഇന്ന് സോഷ്യല്‍മീഡിയയിലെ പുത്തന്‍ ട്രെന്‍ഡുകളിലൊന്നാണ്. കണ്ണിന്റെകോണുകള്‍ പുറത്തേക്ക് നീട്ടുന്ന കോസ്മറ്റിക്ക് പ്രൊസീജിയറാണിത്. പൂച്ചയുടേയോ കുറുക്കന്റെയോ കണ്ണുകൾ പോലെ ആകർഷകമായ രൂപം നൽകുന്നതിനായി കണ്ണിന്റെ കോണുകൾ ഉയർത്തുന്ന ശസ്ത്രക്രിയയാണ് ‘ഫോക്സ് ഐസ്’.
കണ്ണിന്റെ കോണുകൾ കൂടുതൽ ഉയർന്നതും മുറുകിയതുമായി തോന്നിക്കാൻ പുരികത്തിന്റെ വശങ്ങളും കവിളുകളും ഉയർത്തുകയും താഴത്തെ കൺപോള ചുരുക്കുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി. ചെറിയ മുറിവുകളിലൂടെയും അല്ലെങ്കില്‍ ചര്‍മം മുകളിലേക്ക് വലിക്കുന്ന ത്രെഡ് ലിഫ്റ്റ് പോലുള്ള രീതികളിലൂടെയുമൊക്കെയാണ് സാധാരണയായി ഈ ശസ്ത്രക്രിയ ചെയ്യുന്നത്. ഓരോ വ്യക്തിയുടെ മുഖത്തിന്റെ ഘടന അനുസരിച്ച് പ്രക്രിയകളിൽ മാറ്റം വരും.
ശസ്ത്രക്രിയ നടത്തുക കണ്ണിന്റെ ഭാഗവും പിരുകത്തിന്റെ ഭാഗവും ഉള്‍പ്പെടുന്നിടത്താണ്. ശസ്ത്രക്രിയ കഴിയുമ്പോള്‍ അവിടെ വീക്കവും ചതവുമൊക്കെ ഉണ്ടാവും. ഫലം പൂര്‍ണമായി ലഭിക്കാന്‍ ഏതാണ്ട് ഒരാഴ്ചയോളം സമയമെടുക്കും. കൃത്യമായ രീതിയിലുള്ള പരിചരണം നല്‍കിയില്ലെങ്കില്‍ അപകടം വലുതായിരിക്കുമെന്ന് ആരോഗ്യവിദഗ്ർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരം ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരുടെ കണ്ണിന്റെ അലൈന്‍മെന്റ് മാറാനും നാഡികള്‍ക്ക് പരിക്കേല്‍ക്കാനും സാധ്യതയുണ്ട്. കൂടാതെ കോര്‍ണിയയ്ക്ക് അസ്വസ്ഥതയുണ്ടായേക്കാം.
ത്രെഡ് ലിഫ്റ്റ് ചെയ്യുമ്പോഴും വീക്കവും അണുബാധയും ഉണ്ടാവാനിടയുണ്ട്. അണുബാധ കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതൽ സങ്കീർണാകും. വീക്കവും അണുബാധയും ഉണ്ടായതിന് പുറമേ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായതാണ് അദൈറിന്‍റെ ആരോഗ്യം മോശമാവാന്‍ കാരണമെന്നാണ് റിപ്പോർട്ടുകൾ. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉണ്ടായ ഗുരുതരമായ സങ്കീർണതകളെക്കുറിച്ച് അദൈര്‍ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്.
















