ലൈംഗിക പീഡനക്കേസിൽ പൊലീസ് തിരയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ഒളിയിടം കണ്ടെത്തി. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലാണ് രാഹുൽ ഒളിച്ചിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
പൊലീസ് എത്തുന്നതിന് തൊട്ട് മുമ്പ് രാഹുല്‍ കര്‍ണാടയിലേക്ക് കടന്നു. ബാഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് കടക്കാന്‍ പത്ത് മിനിറ്റ് മാത്രമാണ് ദൂരം. കാറുകൾ മാറിമാറി ഉപയോഗിച്ചാണ് രാഹുൽ യാത്ര ചെയ്യുന്നത്.
രാഹുല്‍ ഇവിടേക്ക് എത്തിയ കാര്‍ പൊലീസ് കണ്ടെത്തി. കാറിന് ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നുമുള്ള വിവരും ലഭിക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നുണ്ട്. ബാഗലൂരില്‍ നിന്ന് കര്‍ണാടകയിലേക്ക് പോയത് മറ്റൊരു കാറില്‍ ആണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ, നാളെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ പുതിയ ഹർജി സമർപ്പിച്ചു. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകിയത്. പാലക്കാട് തുടരുന്ന എസ്‌ഐടി സംഘം വീണ്ടും രാഹുലിന്റെ ഫ്ലാറ്റിലെത്തി കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
















