ആലപ്പുഴ മാവേലിക്കരയിലെ മുൻ കൗൺസിലറെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാവേലിക്കര ഉമ്പർനാട് ഇട്ടിയപ്പൻവിള വൃന്ദാവൻ കനകമ്മ സോമരാജൻ (68) ആണ് മരിച്ചത്.
കേസിൽ കനകമ്മയുടെ ഏകമകനായ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സ്വത്തിന്റെ പേരിൽ നടന്ന തർക്കത്തിൽ മകൻ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയാതാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം
















