ശ്രീകണ്ഠാപുരം നഗരസഭയിലെ കോട്ടൂര്‍ വാര്‍ഡില്‍ സി.പി.എം സ്ഥാനാർഥിയായ മുൻ അസി. കമ്മീഷണർ ടി.കെ രത്നകുമാർ വിജയിച്ചു. കോൺഗ്രസിലെ എം.കെ ബാലകൃഷ്ണനെയാണ് രത്‌നകുമാർ പരാജയപ്പെടുത്തിയത്.
പല സുപ്രധാന കേസുകളും അന്വേഷിച്ചത് രത്‌നകുമാർ ആയിരുന്നു. കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനം, എ.ഡി.എം നവീൻ ബാബുവിന്റെ മരണം തുടങ്ങി നിരവധി കേസുകൾ തെളിയിച്ച വ്യക്തിയാണ് ഇദ്ദേഹം.
സർവിസിൽ നിന്നും വിരമിച്ച ശേഷം, തദ്ദേശ തെരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം നഗരസഭയിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു. താന്‍ സിപിഐഎം പ്രവർത്തകനായിരുന്നു എന്നും പാര്‍ട്ടി നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ അംഗീകരിക്കുകയായിരുന്നുവെന്നുമായിരുന്നു രത്‌നകുമാറിന്റെ പ്രതികരണം.
അതേസമയം, 31 സീറ്റുള്ള നഗരസഭയിൽ 18 സീറ്റിലും യു.ഡി.എഫ് ആണ് ജയിച്ചത്. എൽ.ഡി.എഫ് 13 സീറ്റിൽ ഒതുങ്ങി. നഗരസഭയിൽ യു.ഡി.എഫ് ഭരണം തുടരും.
















