കൊല്ലം: പാരിപ്പള്ളി, പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രേംജിയുടെ ഭാര്യ ലൈന (43), മകൻ പ്രണവ് (19) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച സന്ധ്യയോടെയാണ് സംഭവം.
വിദേശത്തുള്ള ഭർത്താവ് പ്രേംജിയുടെ ഭാര്യ ലൈനയെയും മകൻ പ്രണവിനെയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വീടിന്റെ ഗേറ്റും മുറികളും അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വാതിൽ ചവിട്ടിത്തുറന്നാണ് ബന്ധുക്കൾ അകത്ത് കടന്നത്. മകൻ പ്രണവ് പാരിപ്പള്ളി യു.കെ.എഫ് എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. സഹോദരൻ പ്രജിത്ത് എറണാകുളത്ത് വിദ്യാർത്ഥിയാണ്.
















