ബംഗളുരുവിൽ സ്ത്രീകൾക്കു നേരെ ലൈംഗികാതിക്രമം പതിവാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ സാൻവിച്ച് ഔട്‌ലെറ്റിൽ ജോലി ചെയ്യുന്ന ടി. വിനോദ് (27) നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സുങ്കടകട്ടെയിൽ സ്കൂട്ടർ യാത്രക്കാരിയെ ഉപദ്രവിച്ചതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. റോഡിലെ കുഴി ഒഴിവാക്കാൻ യുവതി സ്കൂട്ടർ വേഗം കുറച്ചപ്പോൾ ആണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.
ഇത് ഇയാളുടെ സ്ഥിരം പരിപാടിയാണ്. പതിവായി വൈകുന്നേരങ്ങളിൽ തനിച്ച് നടക്കുകയോ സ്കൂട്ടറിൽ പോവുകയോ ചെയ്യുന്ന സ്ത്രീകളെ ഇയാൾ ഉപദ്രവിച്ചിരുന്നു. ഉപദ്രവിച്ച ശേഷം ഉടൻ തന്നെ സ്കൂട്ടറിൽ സ്ഥലംവിടുകയായിരുന്നു പതിവ്.
എന്നാൽ ഇന്നലെ യുവതി പോലീസിൽ പരാതി നൽകുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടുകയുമായിരുന്നു.
















