ബ്രസീലിയയിൽ കൊടുക്കാറ്റ് ഉണ്ടായതിനെ തുടർന്ന് സ്റ്റാച്യു ഓഫ് ലിബർട്ടി മറിഞ്ഞുവീണു. ന്യൂയോർക്കിലെ ഒർജിനൽ സ്റ്റാച്യു ഓഫ് ലിബർട്ടി അല്ല മറിച്ച് ബ്രസീലിയൻ നഗരമായ ഗ്വായ്ബയിൽ സ്ഥാപിച്ചിരുന്ന ഇതിന്റെ പതിപ്പാണ് ശക്തമായ കാറ്റിൽ താഴെ വീണത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശക്തമായ കൊടുങ്കാറ്റിൽ ഏകദേശം 40 മീറ്റർ ഉയരമുള്ള സ്റ്റാച്യു ഓഫ് ലിബർട്ടി പകർപ്പ് തകർന്നുവീഴുകയായിരുന്നു. നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരുക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പ്രതിമ കാറ്റിന്റെ ശക്തിയിൽ ചരിഞ്ഞു നിൽക്കുന്നതും പിന്നീട് താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാനായി സാധിക്കും. വീഴ്ചയിൽ പ്രതിമയുടെ തലഭാഗം പല കഷണങ്ങളായി തകർന്നു.
















