ജമ്മു കശ്മീരിലെ എൻഐഎ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് കണ്ടെത്തി. ആറു വയസ്സുള്ള ആൺകുട്ടി കളിച്ചുകൊണ്ടിരിക്കെ മാലിന്യ കൂമ്പാരത്തിൽ നിന്നാണ് ഇത് ലഭിക്കുന്നത്. ഇത് വെച്ചു കളിച്ചുകൊണ്ടിരിക്കുന്നത് കുട്ടിയുടെ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുകയും എന്തോ ആസാദാരണമായി തോന്നി വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
ജമ്മു മേഖലയിലെ അസ്രാറാബാദിലാണ് സംഭവം നടക്കുന്നത്. സ്നൈപ്പർ തോക്കിൽ ഘടിപ്പിക്കാവുന്ന തരത്തിലുള്ള റൈഫിൾ സ്കോപ്പ് ആണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ സാംബ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഈ കാര്യം സ്‌പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പും പൊലീസും അന്വേഷിച്ചുവരികയാണെന്നാണ് ജമ്മു കശ്മീർ പൊലീസ് മേധാവി അറിയിച്ചത്.
















