കൊച്ചി ബിനാലെ വേദിയായ ഇടത്തിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ വിവാദ ചിത്രം നീക്കം ചെയ്തു. ലോകപ്രശസ്തമായ ‘അന്ത്യ അത്താഴ’ ചിത്രത്തെ വികലമായി ചിത്രീകരിച്ചു എന്നാരോപിച്ച് ക്രൈസ്തവ സഭകളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് ബിനാലെ രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. ക്യൂറേറ്ററുടെ തീരുമാനപ്രകാരമാണ് ചിത്രങ്ങൾ പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ അറിയിച്ചു. വിഷയത്തിൽ കെസിബിസി മുഖ്യമന്ത്രിക്കും, ജില്ലാ കളക്ടർക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകിയിരുന്നു.
















