കൊച്ചി നെട്ടൂരിൽ ഉപേക്ഷിക്കപ്പെട്ട ഫ്ലാറ്റിൽ നാല് ദിവസം പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി. കരിമുകൾ സ്വദേശിയായ സുഭാഷിന്റെ മൃതദേഹമാണ് ഫ്‌ളാറ്റ് സമുച്ചയത്തിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തിയത്.
വർഷങ്ങളായി, പണിപൂർത്തിയാക്കാത്ത ഉപയോഗശൂന്യമായി കിടക്കുന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ലാറ്റിന്റെ പരിസരം മൊത്തം കാടുപിടിച്ചു കിടക്കുന്നതിനാൽ ഒരുപാട് സാമൂഹ്യവിരുദ്ധരും നാടോടികളും കെട്ടിടത്തിൽ തമ്പടിക്കാറുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുകയാണ്
















