ഇടുക്കി നെടുങ്കണ്ടത്ത് റോഡുപണിക്കായി മെറ്റൽ കൊണ്ടുവന്ന ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. തലനാരിഴയ്ക്ക് രക്ഷപെട്ടു കുടുംബാംഗങ്ങൾ. താന്നിമൂട് സ്വദേശി അബ്ദു റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.
ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. റോഡുപണിക്കായി ലോറിയിൽ മെറ്റൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പെട്ടന്ന് കയറ്റത്തേക്ക് കയറിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പുറകിലേക്ക് നീങ്ങി വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. വീടിന്റെ ഒരു ഭാഗം മുഴുവൻ തകരുകയും വീട്ടിൽ ഉണ്ടായിരുന്ന വസ്തുവകകൾ നശിക്കുകയും ചെയ്തിട്ടുണ്ട്.
















