പൊന്നാനിയിൽ വിൽപനക്കായി വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയതിന് ഭിന്നശേഷിക്കാരനായ യുവാവിന് പോലീസ് പിടികൂടി. പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീമിനെയാണ് (30) കഞ്ചാവ് ചെടികളുമായി പൊന്നാനി പൊലീസ് പിടികൂടിയത്.
പ്രതി വീട്ടിലെ ശുചിമുറിയിൽ ചട്ടികളിൽ 25 തൈകളാണ് വളർത്തികൊണ്ടുവന്നത്. എസ്ഐ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹക്കീമിനെ പിടികൂടിയത്.
















