സ്ത്രീധനപീഡനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത വിസ്മയ കേസിലെ പ്രതി കിരൺ കുമാറിനെ (34) വീട് കയറി ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരെ കേസ് എടുത്ത് ശൂരനാട് പോലീസ്.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ കിരണിന്റെ വീട്ടിൽ വെച്ചാണ് സംഭവം നടക്കുന്നത്. റോഡിലൂടെ നടന്നുപോവുകയായിരുന്ന നാല് യുവാക്കൾ വിസ്മയ കേസിന്റെ പേരിൽ പ്രകോപിതരാവുകയും കിരണിന്റെ വീടിന്റെ മുമ്പിൽ വെച്ചിരുന്ന വീപ്പകളിൽ അടിച്ചു കിരണിനെ വെല്ലുവിളിക്കുകയും ചെയ്തു.
ശബ്ദം കേട്ട് പുറത്തേക്ക് വന്ന കിരണിനെ യുവാക്കൾ മർദിക്കുകയായിരുന്നു. കിരണിനെ അടിച്ചു താഴെ ഇട്ട ശേഷം മൊബൈൽ ഫോൺ കവർന്നു ഇവർ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ നാലു പേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസ് എടുത്തു.
വിസ്മയ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു സ്വന്തം വീട്ടിൽ കഴിയുമ്പോഴായിരുന്നു സംഭവം.
















