കൊച്ചി: എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ ട്വന്റി20യില്‍ ഒരു വിഭാഗത്തിന് അതൃപ്തിയെന്നു സൂചന. ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടിവിടും. ഇവര്‍ കോണ്‍ഗ്രസിലേക്കെന്നാണ് അറിയുന്നത്. അഭിപ്രായവ്യത്യാസമുള്ളവര്‍ തമ്മില്‍ ആശയവിനിമയം നടത്തി.
ഉച്ചയ്ക്ക് ശേഷം ഇവര്‍ മാധ്യമങ്ങളെ കാണും. എന്നാല്‍ എന്‍ഡിഎ പ്രവേശനത്തെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഒന്നോ രണ്ടോ ശതമാനം മാത്രമാണ് അതൃപ്തി പ്രകടിപ്പിച്ചതെന്നുമാണ് പാര്‍ട്ടി നേതാവ് സാബു എം ജേക്കബ് പറയുന്നത്.
സംഘടനാ ചുമതലയുള്ളവര്‍ ഉള്‍പ്പടെയാണ് എന്‍ഡിഎ പ്രവേശനത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം നടത്തുന്നത്. ഇതാദ്യമാണ് ഇത്തരത്തിലൊരു രാഷ്ട്രീയ പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതുവരെ എന്‍ഡിഎ പ്രവേശനവുമായി ബന്ധപ്പെട്ട് ആരും പരസ്യപ്രതികരണത്തിന് തയ്യാറായിട്ടില്ല.
















