അഹിന്ദുക്കൾക്ക് വിലക്കേർപ്പെടുത്താൻ നീക്കവുമായി ബദരീനാഥ്, കേദാർനാഥ് ക്ഷേത്ര കമ്മിറ്റി. ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളുൾപ്പെടെ തങ്ങളുടെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിൽ വിലക്കേർപ്പെടുത്താൻ ആണ് ക്ഷേത്ര കമ്മിറ്റി തീരുമാനം. ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഹേമന്ദ് ദ്വിവേദിയാണ് വിലക്കേർപ്പെടുത്തുന്നതായി സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച ആണ് ക്ഷേത്ര കമ്മിറ്റി നിർണായകമായ തീരുമാനം എടുത്തത്. ഹിന്ദുക്കൾക്ക് മാത്രമാണ് ഇനിമുതൽ ക്ഷേത്രങ്ങളിൽ പ്രവേശനമുണ്ടാകുക. കൂടാതെ ഇതിന്റെ അന്തിമതീരുമാനം അടുത്ത ക്ഷേത്രകമ്മിറ്റിയുടെ ബോർഡ് മീറ്റിങ്ങിൽ കൈക്കൊള്ളും.
ഈ വർഷം ഏപ്രിൽ 23 നാണ് ബദ്രിനാഥ് ക്ഷേത്രം തുറക്കുന്നത്. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
















