ബംഗാളിൽ രണ്ട് നിപ്പ കേസുകൾ സ്ഥിതീകരിച്ചു. ഇതിനുപിന്നാലെ കടുത്ത ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഏഷ്യൻ രാജ്യങ്ങൾ. ബംഗാളിലെ നാദിയ ജില്ലയിലാണ് നിപ്പ സ്ഥിതികരിച്ചത്.
നിപ്പ ബാധ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കിഴക്കനേഷ്യൻ രാജ്യങ്ങളായ തായ്‌ലൻഡ്, സിംഗപ്പുർ, ഹോങ്കോങ്, മലേഷ്യ എന്നിവിടങ്ങളിൽ വിമാനമിറങ്ങുന്നവരെ കർശന പരിശോധനക്ക് വിധേയരാക്കും.
കൂടാതെ ഇന്ത്യയിൽനിന്നും എത്തുന്ന യാത്രക്കാർക്ക് സിംഗപ്പുർ വിമാനത്താവളത്തിലും താപനില പരിശോധിക്കും. വവ്വാലുകള്‍, പന്നികൾ എന്നിവയിലൂടെയാണ് നിപ്പ മനുഷ്യരിലേക്ക് കടക്കുന്നത്. അതിനാൽ ജാഗ്രത നിർദേശിച്ചിരിക്കുകയാണ് ആരോഗ്യ വിദഗ്ധർ.
















