ഒമാനിലെ മസ്കറ്റിൽ മലയാളി വിദ്യാർത്ഥിയെ താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശികളായ ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. വാദി കബീറിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് സംഭവം നടന്നത്.
വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബേസിൽ.സംഭവത്തെക്കുറിച്ച് ഒമാൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് കുട്ടി വീണത് എങ്ങനെയാണെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്. നിലവിൽ മൃതദേഹം തുടർനടപടികൾക്കായി മസ്കറ്റിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
















