വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് ചെറുപയർ കറി. എന്നാൽ കൃത്യമായി ചേരുവകൾ ചേർത്തില്ലെങ്കിൽ പാളി പോകാനും എളുപ്പമാണ്. ഇങ്ങനെ രുചികരമായി ചെറുപയർ കറി ഉണ്ടാക്കാമെന്ന് നോക്കാം.
ആവശ്യ സാധങ്ങൾ:
ചെറുപയർ – 1 കപ്പ്
സവാള – ഒരെണ്ണം
തക്കാളി – ഒരെണ്ണം
വറ്റൽ മുളക് – 2 എണ്ണം
കടക് – 1/4 ടീസ് സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
പച്ചമുളക് – ഒരെണ്ണം
മഞ്ഞൾപ്പൊടി – 1/4 ടീസ് സ്പൂൺ
മല്ലിപ്പൊടി – 1 ടീസ് സ്പൂൺ
മുളക് പൊടി – 1 ടീസ് സ്പൂൺ
ഖരം മസാല – 1/4 ടീസ് സ്പൂൺ
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – 6 അല്ലി
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ആദ്യം തന്നെ ചെറുപയർ വെള്ളത്തിൽ എട്ട് മണിക്കൂർ എങ്കിലും കുതിർത്ത് വയ്ക്കുക. ശേഷം നന്നായി കഴുകി വ്യതിയാക്കി കുക്കറിൽ ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക ( ഉടഞ്ഞ് പോകാതിരിക്കാൻ ശ്രദ്ധിക്കണം). ശേഷം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ചേർക്കുക. അത് ചൂടാകുമ്പോൾ കടുകും വറ്റൽ മുളകും പൊട്ടിച്ച് ശേഷം കറിവേപ്പില , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി, ഉള്ളി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാ മസാലകളും ചേർത്ത് വഴറ്റി, ശേഷം തക്കാളിയും ചേർത്ത് നന്നായി ഉടച്ചെടുക്കുക. രണ്ട മിനിറ്റ് ചെറു തീയിൽ അടച്ച് വേവിക്കുന്നത്ജതും നല്ലതാണ്. ശേഷം വേപ്പിച്ച ചെറുപയറും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിച്ച് ചെറു തീയിൽ അഞ്ച് മിനിറ്റ് വേവിച്ചെടുക്കുക.
















