കണ്ണൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയതിനും 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും പ്രതിക്ക് തടവും ശിക്ഷയും വിധിച്ചു കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതി.ചക്കരക്കൽ പാനേരിച്ചാലിലെ കെ.കെ.സദാനന്ദനാണ് (64) ശിക്ഷ ലഭിച്ചത്.
2024 നാണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 20 വർഷം തടവിനും ഇരുപതിനായിരം രൂപ പിഴയും ആണ് ശിക്ഷ. സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപയും ആണ് ശിക്ഷ. പിഴ തുക അതിജീവിതകൾക്ക് നൽകാനും വിധി വന്നിരിക്കുകയാണ്.
















