ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ഇന്നും അന്വേഷണസംഘം ചോദ്യം ചെയ്യും. യുവതിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഫ്ലാറ്റിൽ രാഹുലിനെ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. രാഹുലിന്‍റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കാനും നീക്കം ഉണ്ട്.
ഫോൺ പരിശോധനക്ക് വിധേയമാക്കിയാൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണക്കുകൂട്ടൽ.
ഇന്നലെ ആറ് മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
മൂന്ന് ദിവസത്തേക്ക് അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഹൈക്കോടതി രാഹുലിന് നിർദേശം നൽകിയിരുന്നത്.
















