കൊച്ചി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധ ഭീതിയിൽ ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്ത് കെസിബിസി. പശ്ചിമേഷ്യ യുദ്ധ ഭീതിയിലാണെന്നും ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിക്കൊണ്ട് അവരുടെ വേദനയിൽ പങ്കുചേരണമെന്നും കെസിബിസി പ്രസിഡന്റ് ബിഷപ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ഈ യുദ്ധം എത്രയും വേഗം അവസാനിക്കപ്പെടട്ടെ. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങൾ മൂലം ഭൂമി തുടർച്ചയായി മുറിവേൽപ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘർഷങ്ങളുടെയും ഇരകളെ ചേർത്തു പിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയുവാൻ ലോകനേതാക്കൾക്കാവുന്നില്ല എന്നത് മനുഷ്യമനസകളെ വേദനിപ്പിക്കുന്നുവെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
















