വ്യോമാക്രണത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ കുടുങ്ങിയ നടി സ്വാസിക ഇപ്പോഴിതാ നാട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഫെബ്രുവരി 28ന് അബുദാബിയിൽനിന്ന് നാട്ടിലേക്ക് തിരിച്ചെത്തേണ്ട സ്വാസിക ഒരാഴ്ചയ്ക്കു േശഷമാണ് തിരികെയെത്തുന്നത്. ഫൈനലി ഞാന്‍ കൊച്ചിയിലെത്തി എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സുരക്ഷിതയായി ഭാര്യ തിരികെ എത്തിയ ആശ്വാസം പ്രേമും പങ്കുവെച്ചിരുന്നു.
ഒറ്റയ്ക്കായിരുന്നു അബുദാബിക്ക് പോയത്. അതായിരുന്നു പ്രധാന കാരണം. എല്ലാവരും നന്നായി പിന്തുണച്ചു. അവിടെനിന്ന് നാട്ടിലേക്ക് മടങ്ങാനായതിൽ സന്തോഷം. ഒരുപാടുപേർ ആ ആശ്വാസത്തിലാണെന്നും സ്വാസിക പറഞ്ഞു.
‘‘നിലവില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലഎന്നാല്‍ ഇത്തരമൊ രു സാഹചര്യത്തില്‍ മറ്റൊരു രാജ്യത്ത് ആയിരിക്കുകയെന്നത് ആരെയും ഉത്‌കണ്ഠാകുലരാക്കും. നമ്മള്‍ മറ്റൊരു രാജ്യത്ത് നിന്നുള്ളവരാകുമ്പോള്‍ ശരിക്കും ഭയമുണ്ടായിരുന്നു. ഫെബ്രുവരി 28ന് നാട്ടില്‍ എത്തേണ്ടതായിരുന്നു. അതിനിനിടെയാണ് വിമാന സര്‍വീസുകളെല്ലാം മുടങ്ങിയത്. തുടര്‍ന്ന് അവിടെ തന്നെ നില്‍ക്കേണ്ടതായി വന്നു. ഞാൻ അബുദാബിയിലായിരുന്നു. വലിയ ഭീകര സാഹചര്യമല്ലായിരുന്നു അവിടെ നേരിട്ടത്. യാത്ര ചെയ്യുമ്പോഴും ബുദ്ധിമുട്ട് നേരിട്ടില്ല.’’– സ്വാസിക പറഞ്ഞു.
ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും എല്ലാം നിയന്ത്രണ വിധേയമായിരുന്നെന്നും നടിയുടെ ഭർത്താവ് പ്രേം ജേക്കബ് പ്രതികരിച്ചു.
















