ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസിന്റെ എസ് കോച്ചിന്റെ താഴെ മനുഷ്യന്റെ കൈ കണ്ടെത്തി ശുചീകരണ തൊഴിലാളികൾ. ട്രെയിൻ തട്ടി മരിച്ച മരിച്ചയാളുടെ ആയിരിക്കും എന്നാണ് സംശയം.
ഇന്നലെ വൈകുന്നേരം ആലപ്പുഴയിൽ സർവീസ് അവസാനിച്ച ട്രെയിൻ ആയിരുന്നു ഇത്. അർധരാത്രിയോടെ ട്രെയിൻ വൃത്തിയാക്കാനായി വന്ന ശുചീകരണ തൊഴിലാളികളാണ് എസ് 5 കോച്ചിന് താഴെ കൈ കണ്ടത്.
സംഭവത്തിൽ ആർപിഎഫ് കേസ് എടുത്തിട്ടുണ്ട്. നിലവിൽ കൈ കണ്ട എസ് 5 കോച്ച് ആലപ്പുഴയിൽ നിർത്തിയിട്ട ശേഷം ബാക്കി കോച്ചുകളുമായി ആണ് ട്രെയിൻ ഇന്ന് സർവീസ് ആരംഭിച്ചത്.
















