കോഴിക്കോട്: വയനാട് മുണ്ടക്കൈ ദുരിതബാധിതർക്കുള്ള ടൗൺഷിപ്പ് സന്ദർശനത്തിനിടെ സി.പി.എം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ചതിൽ നടൻ മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം. ടൗൺഷിപ്പ് സന്ദർശിക്കവെ തന്നെ അനുഗമിച്ച സി.പി.എം ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മാറി നിൽക്കാൻ പറഞ്ഞ സംഭവത്തിലാണ് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം.
ദുരന്തബാധിതർക്കായി രാപകൽ ഓടിനടന്ന പൊതുപ്രവർത്തകനോട് മാറി നിൽക്കാൻ പറഞ്ഞത് ശരിയായില്ലെന്നാണ് വിമർശനം. സി.പി.എം സൈബർ ഹാൻഡിലുകൾ മാത്രമല്ല സാംസ്കാരിക പ്രവർത്തകരും മാധ്യമ പ്രവർത്തകരുമെല്ലാം മമ്മൂട്ടിക്കെതിരെ പോസ്റ്റുകളിട്ടിട്ടുണ്ട്. ശനിയാഴ്ചയാണ് ടൗൺഷിപ്പ് സന്ദർശിക്കാൻ മമ്മൂട്ടിയെത്തിയത്.
















