ആലപ്പുഴ ചെന്നിത്തല നവോദയ സ്കൂളിൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്ലസ് വൺ വിദ്യാർത്ഥി അഭിഗീതിനെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തു നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പതിവ് പോലെ വിദ്യാർത്ഥി രാവിലെ ക്ലാസ്സിൽ എത്തിയിരുന്നു. ശേഷം ആദ്യത്തെ ഇന്റെർവെല്ലിന് വീണ്ടും തിരിച്ചു റൂമിലേക്ക് പോയി. പിന്നീട് ക്ലാസ്സിലേക്ക് എത്തിയിരുന്നില്ല. വിദ്യാർത്ഥിയെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ മുറിയിൽ ചെന്ന് നോക്കിയപ്പോഴാണ് തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യ കുറിപ്പ് ലഭിച്ചേക്കിലും അതിന്റെ ഉള്ളടക്കം പോലീസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇവിടെ മറ്റൊരു വിദ്യാർത്ഥിയും ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
















