ഡോ. വന്ദനദാസ് കൊലപാതകക്കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ. നിലവിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയാണ് കൊല്ലം അഡിഷണൽ സെക്ഷൻസ് കോടതി വിധിച്ചിരിക്കുന്നത്.
എന്നാൽ വധശിക്ഷ തന്നെ വിധിക്കണമെന്നും അതിന് നിയമ പോരാട്ടം നടത്തുമെന്നും വന്ദനയുടെ മാതാപിതാക്കൾ അറിയിച്ചു. ശിക്ഷാവിധി കേള്‍ക്കാനെത്തിയ വന്ദന ദാസിന്‍റെ അമ്മ പ്രതിക്ക് വധശിക്ഷ വേണമെന്ന് നിറക്കണ്ണുകളോടെ അപേക്ഷിച്ചു. പ്രോസിക്യൂഷൻ ഹൈകോടതിയിൽ അപ്പീൽ നൽകാൻ തയ്യാറെടുക്കുകയാണ്.
















