Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

ഇറാനിൽ ഗുസ്തിതാരമടക്കം മൂന്നു യുവാക്കളെ തൂക്കിലേറ്റി; നടപടിയെ വിമർശിച്ച് മനുഷ്യാവകാശ സംഘടനകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 22, 2026, 12:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബെയ്‌റൂട്ട്: ഇറാനിൽ 19കാരനായ ഗുസ്തിതാരമടക്കം മൂന്നു യുവാക്കളെ വധശിക്ഷയ്ക്കു വിധേയരാക്കിയ ഇറാൻ ഭരണകൂടത്തിന്റെ നടപടിയെ വിമർശിച്ച് മനുഷ്യാവകാശ സംഘടനകൾ. ഗുസ്തി താരം സാലിഹ് മുഹമ്മദി, സയീദ് ദാവൂദി, മെഹ്ദി ഖാസെമി എന്നിവരെയാണ് വ്യാഴാഴ്ച പരസ്യമായി തൂക്കിലേറ്റിയത്.

ജനുവരിയിൽ ഇറാനിൽ നടന്ന രാജ്യവ്യാപക പ്രതിഷേധങ്ങളിൽ അറസ്റ്റിലായ പതിനായിരക്കണക്കിന് ആളുകളിൽ വധശിക്ഷയ്ക്കു വിധേയരാകുന്ന ആദ്യ സംഘമാണ് ഇവർ. നൂറിലധികം പേർ കൂടി വധശിക്ഷയ്ക്കു വിധേയരാകാൻ സാധ്യതയുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.

സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം, തലസ്ഥാനമായ ടെഹ്‌റാന് തൊട്ട് തെക്കുള്ള ക്വോമിലാണ് മൂവരെയും പരസ്യമായി തൂക്കിലേറ്റിയത്. നഗരത്തിൽ നടന്ന പ്രതിഷേധത്തിനിടെ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി എന്നാരോപിച്ച് ‘മൊഹറെബെ’ അഥവാ ‘ദൈവത്തിനെതിരെ യുദ്ധം ചെയ്യുക’ എന്ന കുറ്റത്തിനാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. പ്രതിഷേധത്തിനിടെ അറസ്റ്റിലായ ഈ മൂന്നു പേരുടെയും ശിക്ഷാവിധികൾ, കടുത്ത പീഡനത്തിലൂടെ നേടിയെടുത്ത കുറ്റസമ്മത മൊഴികൾ ഉപയോഗിച്ചാണെന്നും ഇവ തികച്ചും അന്യായമാണെന്നും ആംനസ്റ്റി ഇന്റർനാഷനൽ പറഞ്ഞു.

യുഎസ്, ഇസ്രയേൽ – ഇറാൻ യുദ്ധത്തിനിടയിൽ, സമൂഹത്തിൽ ഭീതി ജനിപ്പിക്കാനും പുതിയ പ്രതിഷേധങ്ങളെ തടയാനും ഉദ്ദേശിച്ചുള്ളതാണ് ഈ വധശിക്ഷകളെന്ന് ഓസ്‌ലോ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഡയറക്ടർ മഹ്മൂദ് അമിരി-മൊഗദ്ദാം പറഞ്ഞു. പ്രതിഷേധക്കാരുടെയും രാഷ്ട്രീയ തടവുകാരുടെയും ഒട്ടനവധി വധശിക്ഷകൾ ഉടൻ ഉണ്ടായേക്കാമെന്ന് ആശങ്കപ്പെടുന്നതായും അമിരി-മൊഗദ്ദാം കൂട്ടിച്ചേർത്തു. പ്രതിഷേധത്തിനിടെ അറസ്റ്റിലായ 27 പേർക്ക് വധശിക്ഷ വിധിച്ചിട്ടുണ്ട്.

ഇറാനിലെ ഇന്റർനെറ്റ് നിരോധനം കാരണം, വധശിക്ഷയ്ക്കു വിധേയരായ മൂന്നു പേരുടെയും വിവരങ്ങൾ വളരെ കുറവാണ്. സയീദ് ദാവൂദി ജനിച്ചത് 2004 മാർച്ച് 20-നാണെന്ന് അമിരി-മൊഗദ്ദാം പറഞ്ഞു, അതായത് തന്റെ 22-ാം ജന്മദിനത്തിന് തലേദിവസമാണ് അവൻ വധിക്കപ്പെട്ടത്. ഖാസെമിയുടെ പ്രായം അറിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാനിൽ വൻ ജനപ്രീതിയുള്ള ഗുസ്തിയിൽ താരമായിരുന്നു സാലിഹ് മുഹമ്മദി. 2024ൽ റഷ്യയിലെ ക്രാസ്നോയാർസ്കിൽ നടന്ന രാജ്യാന്തര യൂത്ത് ഫ്രീസ്റ്റൈൽ ഗുസ്തി ടൂർണമെന്റിൽ താരം വെങ്കല മെഡൽ നേടിയിരുന്നു.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ, മുഹമ്മദി തന്റെ മത്സരങ്ങളുടെയും വർക്കൗട്ടുകളുടെയും ഫോട്ടോകളും വിഡിയോകളും പ്രചോദനാത്മകമായ അടിക്കുറിപ്പുകളോടെ പോസ്റ്റ് ചെയ്തിരുന്നു. ഡിസംബറിൽ തന്റെ അവസാന പോസ്റ്റിൽ, ജിമ്മിൽനിന്നുള്ള സ്വന്തം വിഡിയോ പങ്കുവച്ചുകൊണ്ട് താരം ഇങ്ങനെ എഴുതി: ‘‘ഞങ്ങൾ വിചാരിച്ചതിലും അപ്പുറം ഞങ്ങൾ സഹിച്ചു. വീണ്ടും തിരിച്ചെത്തുന്നു #bodybuilding #training #wrestling.’’

ReadAlso:

‘അമേരിക്കയുമായുള്ള കരാറിന് ലെബനനിൽ വെടിനിർത്തൽ അനിവാര്യം’: ഇടനിലക്കാർ വഴിയുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നതായി ഇറാൻ | Iran says it is ending brokered talks with the US

ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: കടുപ്പിച്ച് ഇറാന്‍

ഹോർമുസ് കടലിടുക്കിൽ നിയമങ്ങൾ പാലിക്കണം, ഇല്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരും; മുന്നറിയിപ്പുമായി ഇറാൻ | Iran warns of consequences if rules are followed in Strait of Hormuz

ഇറാന്‍-അമേരിക്ക വെടിനിര്‍ത്തല്‍ തുടർന്നേക്കും; ട്രംപിന്റെ അനുമതിക്ക് ശേഷം ഉടന്‍ പ്രഖ്യാപനമുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട് | Report Says Iran and US Reach Outline Ceasefire Deal After Latest Attacks

ഷാര്‍ജയില്‍ മലയാളി യുവതിയെയും അഞ്ചുവയസുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യക്ക് കേസെടുത്ത് പൊലീസ് | malayali woman and daughter found dead in sharjah

ഊർജ്ജസ്വലനായ കുട്ടിയായിരുന്നു സാലിഹ് മുഹമ്മദിയെന്ന് 2022ൽ താരം ഹൈസ്കൂളിൽ പഠിക്കുമ്പോൾ അവനോടു സംസാരിച്ചിട്ടുള്ള ഇറാനിയൻ അധ്യാപിക ശിവ അമേലിറാദ് പറഞ്ഞു. ഇപ്പോൾ കാനഡയിലെ ടൊറന്റോയിലാണ് അമേലിറാദ് താമസിക്കുന്നത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി മരിച്ചതിനെത്തുടർന്ന് 2022ൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ മുഹമ്മദി പങ്കെടുത്തിരുന്നതായി അമേലിറാദ് പറഞ്ഞു. 2022 സെപ്റ്റംബർ 16നാണ് അമിനി കൊല്ലപ്പെട്ടത്. അമിനിയുടെ മരണം ഇറാനിൽ വൻ പ്രക്ഷോഭം ഇളക്കിവിട്ടിരുന്നു. എന്നാൽ അവയെ ഭരണകൂടം ശക്തമായി അടിച്ചമർത്തുകയായിരുന്നു. പരിശീലനങ്ങളും ഐസ്ക്രീം കഴിക്കുന്നതും മാത്രമാണ് ഈ ദുരന്തങ്ങളെല്ലാം മറക്കാനുള്ള ഏക വഴിയെന്ന് മുഹമ്മദി തന്നോട് പറഞ്ഞതായി അമേലിറാദ് പറഞ്ഞു. താൻ സന്തോഷവാനാണെന്ന് കാണിക്കാൻ അവൻ എപ്പോഴും ശ്രമിച്ചിരുന്നെന്നും അമേലിറാദ് പറഞ്ഞു.

വിവിധ മനുഷ്യാവകാശ സംഘടനകൾ നൽകുന്ന വിവരമനുസരിച്ച് മുഹമ്മദി, ഖാസെമി, ദാവൂദി എന്നിവരെ ജനുവരി 15ന് ക്വോമിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത സാഹചര്യവും മൂവർക്കും മുൻപേ പരസ്പരം അറിയാമായിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല. ജനുവരി 8ന് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കുറ്റമാണ് ഇവർക്കുമേൽ ചുമത്തിയത്. ഫെബ്രുവരി ആദ്യവാരം ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി ആംനസ്റ്റിയും ഇറാൻ ഹ്യൂമൻ റൈറ്റ്‌സും അറിയിച്ചു.

തടങ്കലിൽ കഴിയുന്നതിനിടെ മുഹമ്മദി മർദനത്തിനിരയായെന്നും താരത്തിന്റെ ഒരു കൈ ഒടിഞ്ഞതായും, ഫെബ്രുവരി 19ന് ഇറാൻ ‍ജുഡീഷ്യൽ സംവിധാനത്തിന് അയച്ച തുറന്ന കത്തിൽ ആംനസ്റ്റി പറഞ്ഞു. മുഹമ്മദി കുറ്റങ്ങൾ നിഷേധിച്ചതായും എന്നാൽ കുറ്റസമ്മതം നടത്തിയതെന്ന് പറഞ്ഞ് കോടതിയിൽ അത് പിൻവലിച്ചതായും ആംനസ്റ്റി വ്യക്തമാക്കി.

ഇറാനിയൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ മിസാൻ ആണ് ഈ മൂന്നു പേരുടെയും വധശിക്ഷ നടപ്പാക്കിയ വിവരം വ്യാഴാഴ്ച പുറത്തുവിട്ട്. ജയിൽ വസ്ത്രം ധരിച്ച് കോടതിയിൽ ഇരിക്കുന്ന ഇവരുടെ വിഡിയോയും പുറത്തുവിട്ടു. കത്തികളും വാളുകളും ഉപയോഗിച്ച് രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി ഇവർ സമ്മതിച്ചെന്ന് അത് അവകാശപ്പെട്ടു. കൊലപാതകങ്ങൾ പുനരാവിഷ്കരിക്കുന്ന വിഡിയോയും അവർ കാണിച്ചു.

 

Tags: വധശിക്ഷബെയ്‌റൂട്ട്വധശിക്ഷയ്ക്കു വിധേയരാക്കി

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies