സംസ്ഥാനത്തു സ്വർണ വിലയിൽ വമ്പൻ ഇടിവ്. ഇന്ന് രാവിലെ പവന് 4,360 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വർണത്തിന് 1,02,680 രൂപയായി.
ഗ്രാമിന് 545 രൂപയാണ് ഇടിവ് സംഭവിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 12,835 രൂപയായി. ജനുവരി 9ന് ശേഷം കേരളത്തിൽ സ്വർണത്തിന്റെ ഏറ്റവും താഴ്ന്ന വിലയാണിത്.
















