തിരഞ്ഞെടുപ്പിന്റെ ചൂടിൽ തിളച്ച് മറിഞ്ഞ് കേരളം. പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ നേരിൽക്കണ്ട് മനസ്സ് മാറ്റാനുള്ള അവസാനവട്ട തന്ത്രങ്ങളുമായി മുന്നണികൾ കളം നിറയുകയാണ്. ദേശീയ നേതാക്കളുടെ വൻപട തന്നെ ഇന്ന് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തമ്പടിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വടക്കൻ കേരളത്തിൽ വോട്ടഭ്യർത്ഥിക്കും. കൊല്ലത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ റോഡ് ഷോയും നടക്കും.
എൻഡിഎയ്ക്ക് വേണ്ടി കേന്ദ്രമന്ത്രി അമിത് ഷാ കേരളത്തിൽ പ്രചാരണം തുടരുമ്പോൾ, മറ്റൊരു കേന്ദ്രമന്ത്രിയായ ശിവ്‌രാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാട്ടെത്തും.
അതേസമയം, എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും. വൈകിട്ട് പെരളശ്ശേരിയിൽ നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.
















