കുവൈറ്റിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ വടക്കൻ റെസിഡൻഷ്യൽ ഏരിയയിൽ അവശിഷ്ടങ്ങൾ വീണ് ആറു പേർക്ക് പരിക്ക്. തലയിലും കൈകാലുകളിലും ഉണ്ടായ മുറിവുകൾ, ഉച്ചത്തിലുള്ള സ്ഫോടനങ്ങൾ മൂലമുള്ള താൽക്കാലിക കേൾവിക്കുറവ്, സ്ഫോടനവുമായി ബന്ധപ്പെട്ട വീഴ്ച മൂലമുണ്ടായ പരിക്കുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പരിക്കേറ്റ രണ്ട് സ്ത്രീകളെ പാരാമെഡിക്കൽ സംഘങ്ങൾ സംഭവസ്ഥലത്തുതന്നെ വൈദ്യസഹായം നൽകുകയും ഒരാളെ ജഹ്‌റ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും പരിക്കേറ്റ ചിലർ ജഹ്‌റ ആശുപത്രിയിലും സ്വയം ചികിത്സ തേടുകയും ചെയ്തു.
















