തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് റാഷി ഖന്ന. ഇപ്പോഴിതാ നടിയുടെ കാരവാനിൽ മോഷണം നടന്നെന്ന വാർത്തയാണ് പുറത്തുവരുന്നത്.
സംഭവത്തിൽ കാരവാൻ ജീവനക്കാരനെ അണിയറപ്രവർത്തകർ കൈയോടെ പൊക്കി. നടിയുടെ ഹാൻഡ് ബാഗിൽനിന്ന് 50,000 രൂപയാണ് ഇയാൾ കവർന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
‘സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ വലിയ ഞെട്ടലാണ് ഉണ്ടായത്. സുരക്ഷാ ജീവനക്കാർ ചേർന്ന് അയാളെ കാര്യമായി തല്ലി, ലൊക്കേഷനിൽനിന്ന് പുറത്താക്കി. ഇത്തരം സംഭവങ്ങൾ സിനിമാ മേഖലയ്ക്കുതന്നെ നാണക്കേടാണ്’, സെറ്റിലുണ്ടായിരുന്നവരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
അതേസമയം, സംഭവത്തോട് പ്രതികരിക്കാൻ റാഷി ഖന്ന തയ്യാറായില്ല. നടിയുടെ ബാഗിൽനിന്നാണ് പണം മോഷ്ടിച്ചതെന്ന വാർത്ത അവരുടെ ടീം നിഷേധിച്ചു. റാഷി ഖന്നയുടെ മാനേജരുടെ ബാഗിൽനിന്നാണ് തുക മോഷണം പോയതെന്നും അവർ വിശദീകരിച്ചു.
തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്രമേഖലയിലെ തിരക്കുള്ള റാഷി ഖന്നയാണ് റാഷി ഖന്ന. മലയാളത്തിൽ മോഹൻലാലിന്റെ ‘വില്ലൻ’, പൃഥ്വിരാജ് സുകുമാരൻ നായകനായ ‘ഭ്രമം’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ഉസ്താദ് ഭഗത് സിങ്’ ആണ് ഒടുവിലിറങ്ങിയ ചിത്രം നാലോളം ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
















