ഫാഷന്‍ ഫൊട്ടോഗ്രാഫറും ബിഗ് ബോസ് താരവുമായ ഡെയ്‌സി ഡേവിഡ് വിവാഹിതയാവുന്നു. ജോവിൻ അറയ്ക്കലാണ് വരൻ. പ്രപ്പോസൽ വീഡിയോയും വിവാഹം ഉറപ്പിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ച് ഡെയ്സി തന്നെയാണ് സന്തോഷ വാര്‍ത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ബിഗ് ബോസ് ഷോയിലൂടെയാണ് ഡെയ്‌സി ഡേവിഡ് പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. നാലാം സീസണിലെ മത്സരാർഥിയായിരുന്നു. നടി ഫിലോമിനയുടെ കുടുംബാംഗം കൂടിയാണ് ഡെയ്‌സി. ഫാഷന്‍ ഫോട്ടോഗ്രാഫർ എന്ന രീതിയിലും ഡെയ്സി ഏറെ ശ്രദ്ധേയയാണ്.
ഡെയ്സിയുടെ രണ്ടാം വിവാഹമാണ് ഇത്. പ്രപ്പോസൽ വിഡിയോ വൈറലായതിന് പിന്നാലെ പല വിമർശന കമന്റുകളും ഡെയ്സിക്കു നേരിടേണ്ടി വന്നു. ഇവർക്കൊക്കെ ചുട്ട മറുപടിയുമായി െഡയ്സി എത്തിയിരുന്നു.
‘രണ്ടാം കല്യാണമല്ലേ മോളേ, ഒന്നാലോചിച്ചിട്ട് തീരുമാനിച്ചാല്‍ പോരെ, ഇനിയും ഒരു കുഴിയിൽ പോയി ചാടണോ?’ എന്നൊക്കെ ചോദിച്ച് ചില അമ്മായിമാര്‍ വന്നു എന്നും, അവര്‍ക്ക് മറുപടി നല്‍കാനാണ് ഈ വിഡിയോ എന്നു പറഞ്ഞായിരുന്നു മറുപടി. വിമർശകർക്കെതിരെ മ്യൂട്ട് ചെയ്ത് ചീത്ത വിളിക്കുന്ന ഡെയ്സിയുടെ രസകരമായ വിഡിയോ ആണത്. ‘നന്ദി നമസ്‌കാരം’ എന്നാണ് വിഡിയോയ്ക്കു നൽകിയ അടിക്കുറിപ്പ്.
















