കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്റെ വസതിയിലേക്ക് വിളിപ്പിച്ചു.
അതേ സമയം എന്തിനാകും രാഹുൽ വിളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. അതീവ രഹസ്യ സ്വഭാവമുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അവസാനവട്ട ചർച്ചകളാണ് നടക്കുന്നതെന്നാണ് സൂചന.
അതേസമയം നിയമസഭാ കക്ഷി യോഗത്തിന്റെ സമയം മാറ്റിയേക്കുമെന്നാണ് വിവരം. ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും അറിയിപ്പുകള്‍ വന്നിട്ടില്ല. ദീപാ ദാസ് മുന്‍ഷിയോട് ഡല്‍ഹിയില്‍ തുടരാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഹൈക്കമാന്‍ഡ് തീരുമാനം ഇതുവരെ ദീപാദാസ് മുന്‍ഷിയെ അറിയിച്ചിട്ടില്ല. തീരുമാനം അറിയിച്ചുള്ള കത്ത് ലഭിച്ചാലേ ദീപാ ദാസ് മുന്‍ഷി കേരളത്തിലേക്ക് പുറപ്പെടുകയുള്ളു.
കേരളത്തിലേക്ക് പോകുന്നതിന് മുമ്പ് ദീപാ ദാസ് മുന്‍ഷി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കാണും.
















