സംസ്ഥാന സര്‍ക്കാരിന്‍റെ വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. പന്ത്രണ്ട് കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ഉച്ചയ്ക്ക് രണ്ടിനാണ് നറുക്കെടുപ്പ് നടക്കുന്നത്.
300 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പരമ്പരകള്‍ക്ക് ലഭിക്കും.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും ആറ് പരമ്പരകള്‍ക്ക് ലഭിക്കും.
ഇത്തവണ റെക്കോഡോടെയാണ് ടിക്കറ്റുകൾ വിറ്റഴിച്ചത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജൻ്റുമാർ വിറ്റു തീർത്തിരുന്നു.
















