AVM മീഡിയയുടെ ബാനറില്‍ ഒരുങ്ങുന്ന ‘ഹംദന്‍ ലില്ലാഹ്’ സംഗീത ആല്‍ബത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഗായിക ആഫ്ര സാബിര്‍ AVയുടെ ആലാപനത്തില്‍ ഒരുങ്ങുന്ന ഈ സംഗീത സൃഷ്ടിയുടെ സംവിധാനവും സംഗീതവും KJK നിര്‍വഹിക്കുന്നു. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് OM കരുവാരക്കുണ്ട് ആണ്.
AVM സാബിര്‍ ആണ് ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ഷൗക്കത്ത് മന്നലാംകുന്ന് PRO കണ്‍ട്രോളറായും മനു അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. നവാസ് ക്യാമറ അസിസ്റ്റന്റായും അഫ്‌സല്‍ KJK മിക്‌സിംഗും നിര്‍വഹിക്കുന്നു.
JAHF സ്റ്റില്‍ ഫോട്ടോഗ്രഫിയും NUJOOM LIVE AUDIO ഫ്‌ലോര്‍ സപ്പോര്‍ട്ടും കൈകാര്യം ചെയ്യുന്നു. റസ്മിന KJK ആണ് കോസ്റ്റ്യൂംസ് വിഭാഗം നിര്‍വഹിച്ചിരിക്കുന്നത്. KJK റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലാണ് ഗാനത്തിന്റെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. ആത്മീയതയും സംഗീത ഭംഗിയും സമന്വയിപ്പിക്കുന്ന ‘ഹംദന്‍ ലില്ലാഹ്’ റിലീസിനായി സംഗീതാസ്വാദകര്‍ കാത്തിരിക്കുകയാണ്.
















