Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നാടിന് വിരുദ്ധമായ ഒരുപാട് തീരുമാനങ്ങള്‍ ഉണ്ടാകുന്നു: ഗൂഢ ലക്ഷ്യത്തോടെയുള്ള ഒളിച്ചുകടത്തലാണ് നിയമസഭയില്‍ നടന്നത്; ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2026, 01:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോര്‍പ്പറേറ്റ് മുതലാളിമാരുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്ന സര്‍ക്കാരിന്റെ യഥാര്‍ഥ മുഖമാണ് നിയമസഭയില്‍ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുകൂലമായ എല്ലാ നിലപാടുകളെയും പിന്തുണയ്ക്കുമെന്നും എതിരായതിനെ ശക്തമായി എതിര്‍ക്കുമെന്നും തുടക്കത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനായിരുന്നു പ്രതിപക്ഷ തീരുമാനം. ഇതിന്റെ ഭാഗമായി സഭാ നടപടികളോട് പരമാവധി നല്ല രീതിയില്‍ സഹകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ കടുത്ത അനുഭവങ്ങളാണ് പ്രതിപക്ഷത്തിനുണ്ടായിരിക്കുന്നത്. നാടിന് വിരുദ്ധമായ ഒരുപാട് തീരുമാനങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നു. പുതിയ നികുതി നിര്‍ദേശങ്ങള്‍ ഒന്നും ആദ്യഘട്ടത്തില്‍ ആലോചിച്ചിരുന്നില്ല എന്നാണ് വ്യക്തമായത്. വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്ന് കാര്യാപദേശക സമിതിയിലും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെ പൂര്‍ണമായി വിശ്വാസത്തിലെടുത്ത പ്രതിപക്ഷത്തെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് പിന്നീട് കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ധനകാര്യ ബില്ലിലൂടെ ചില മദ്യ കമ്പനികളെ സഹായിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയുള്ള ഒളിച്ചുകടത്തലാണ് നിയമസഭയില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബില്ല് പാസാക്കാന്‍ അനാവശ്യമായ ധൃതിയും വാശിയുമാണ് സര്‍ക്കാരില്‍ നിന്നുണ്ടായത്. മുഖ്യമന്ത്രി തന്നെയാണ് ഇതിനായി കടുംപിടിത്തം കാണിച്ചത്. മദ്യ കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കണമെന്ന കടുത്ത വാശി മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു. യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ ഇത് നടപ്പാക്കൂ എന്നും, മുന്നണി വേണ്ട എന്ന് പറഞ്ഞാല്‍ വേണ്ടെന്നുവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ അതെല്ലാം വെറും പ്രഹസനമാക്കി മാറ്റി. പരസ്യമായി നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ധനകാര്യ ബില്‍ സഭയില്‍ പാസാക്കിക്കഴിഞ്ഞ ശേഷം യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് പ്രസക്തിയെന്നും പിണറായി വിജയന്‍ ചോദിച്ചു.

മുഖ്യമന്ത്രി ഒഴികെ ഭരണനേതൃത്വത്തിലുള്ള ആരും തന്നെ ഈ കാര്യങ്ങള്‍ അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വിവിധ സാമുദായിക സംഘടനകളില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടും അതൊന്നും വകവയ്ക്കില്ലെന്ന കടുംപിടുത്തമാണ് മുഖ്യമന്ത്രി കാട്ടിയത്. പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചപ്പോള്‍ മുഖ്യമന്ത്രി വല്ലാതെ അസ്വസ്ഥനാകുന്നത് കണ്ടു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന ധനബില്‍ സബ്ജക്ട് കമ്മിറ്റിയില്‍ കൊണ്ടുവന്നില്ലെന്ന ന്യായീകരണമാണ് മുഖ്യമന്ത്രി നിരത്തുന്നത്. എന്നാല്‍ അതില്‍ നികുതി നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നികുതി നിര്‍ദ്ദേശങ്ങളുള്ള ഈ ധനബില്ലും അതുമായി എന്താണ് ബന്ധം? നികുതി നിര്‍ദ്ദേശമുള്ള ധനബില്‍ എല്ലാകാലത്തും സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബീവറേജസ് കോര്‍പ്പറേഷനോ സര്‍ക്കാരോ ഇത്തരത്തില്‍ മദ്യം വില്‍ക്കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്നില്ല. വില്‍ക്കാന്‍ തീരുമാനമില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ നികുതിയിളവ് നല്‍കുന്നത്? ഭാവിയില്‍ കോള്‍ഡ് സ്റ്റോറേജില്‍ വെക്കാനാണോ ഈ നിയമനിര്‍മ്മാണമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബക്കാര്‍ഡി കമ്പനിക്ക് നിയമവിരുദ്ധമായി ഇളവ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരിട്ട് മുന്‍കൈയെടുക്കുകയാണുണ്ടായത്. ഇതിനായി നിയമനിര്‍മാണ സഭയെ പൂര്‍ണമായും ദുരുപയോഗം ചെയ്തു. നികുതി കുറച്ചത് കൊണ്ട് സര്‍ക്കാരിന് വലിയ നഷ്ടമല്ലാതെ മറ്റെന്താണ് ലാഭമുള്ളത്. മദ്യ കമ്പനികള്‍ക്ക് ലാഭം കൊയ്യാന്‍ മാത്രമാണ് ഈ തീരുമാനം ഉപകരിക്കുക. മദ്യം വില്‍ക്കാന്‍ താല്പര്യമുള്ള കമ്പനികള്‍ക്ക് ഇനി കോടതിയെ സമീപിക്കാനും അനുകൂല ഉത്തരവ് നേടിയെടുക്കാനും സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

 

ReadAlso:

പറഞ്ഞതേയുള്ളൂ, ചെയ്തില്ല: അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാതെ ശ്വേതാമേനോന്‍; അഡ്‌ഹോക്ക് കമ്മിറ്റി ത്രിശങ്കുവില്‍: നിയമപരമായും അമ്മയില്‍ ഒന്നും ശരിയല്ല ?

ഉള്ളില്‍ എരിയുന്ന തീ ആയി ഇറാന്‍: ആയത്തുള്ള അലി ഖമനയിയുടെ കൊലപാതകത്തിന് പകരം ചോദിക്കും; സമാധാനവും യുദ്ധവും അമേരിക്കയുടെ തന്ത്രം മാത്രം; സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ഒരുങ്ങി ഇറാന്‍ ?

ആന്റണി പെപ്പേയെ ബ്ലാക്ക്‌മെയില്‍ ചെയ്തത് ഇന്‍ഫ്‌ളുവന്‍സറും സംഘവും: തട്ടിയത് 25 ലക്ഷംരൂപ; എന്റെ കാസറ്റ് അബ്ദുള്‍ ഹക്കീം

നരകമീ നഗരസഭ ?: കൗണ്‍സിലര്‍മാര്‍ക്കായി ഓര്‍ത്തോ വാര്‍ഡ് ഒഴിച്ചിടണോ ?; തമ്മിലടി തുടരുമെന്ന സൂചന നല്‍കി കൗണ്‍സില്‍; ത്രികോണ തല്ലില്‍ വിജയി ആരാകും ?

AICC-KPCC അഴിച്ചു പണി ?: പുന: സംഘടനയ്‌ക്കൊരുങ്ങി ഹൈക്കമാന്റ്; നേതാക്കള്‍ മുട്ടിലിഴഞ്ഞും, ഇരുന്നും കിടന്നും തൊഴുതും ബാഗെടുത്തുമൊക്കെ നേതാക്കള്‍ ഡെല്‍ഹിയില്‍ കാത്തിരിക്കുന്നു

Tags: ANWESHANAM NEWSASSEMBLYLIQURE POLICYBACARDYPinarayi Vijayan

Latest News

സംസ്ഥാനത്ത് 6 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു | Shigella confirmed in 6 more people in the state

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

വിഴിഞ്ഞം അദാനി തീറെഴുതുമോ ?: മറുപടി മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ്

പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies